കൊച്ചി : കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ ബജറ്റിനെതിരെ ജീവനക്കാരും അധ്യാപകരും എഫ് എസ് ഇ ടി ഒ യുടെ ആഭിമുഖ്യത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ജില്ലാ കേന്ദ്രത്തിൽ എഫ് എസ് ഇ ടി ഒ സംസ്ഥാന കമ്മിറ്റിയംഗം എൽ മാഗി, കണയന്നൂരിൽ കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ കെ സുനിൽ കുമാർ, ആലുവയിൽ കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ വി ബെന്നി, കോത മംഗലത്ത് കെ ജി ഒ എ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡോ ബോബി പോൾ, കുന്നത്തു നാട്ടിൽ കേരള എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ എ അൻവർ, മൂവാറ്റുപുഴയിൽ എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡൻ്റ് ഏലിയാസ് മാത്യു, കൊച്ചിയിൽ കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം പി ഡി സാജൻ,പറവൂരിൽ കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം കെ എസ് ഷാനിൽ എന്നിവർ സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി ഡി പി ദിപിൻ, എ കെ ജി സി ടി സംസ്ഥാന വൈ. പ്രസിഡൻ്റ് സന്തോഷ് ടി വർഗീസ്, കെ ജി ഒ എ ജില്ലാ സെക്രട്ടറി സി ആർ സോമൻ, കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എ എൻ സിജിമോൾ, സി യു ഇ ഒ സംസ്ഥാന കമ്മിറ്റിയംഗം ശിവദാസ് പി എം, കെ ജി എൻ എ ജില്ലാ സെക്രട്ടറി സ്മിത ബക്കർ, കെ എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം ഡാൽമിയ തങ്കപ്പൻ, പി എസ് സി യു ജില്ലാ സെക്രട്ടറി എസ് ബോബിനാഥ്, കെ ഇ എൻ ടി ഒ ജില്ലാ സെക്രട്ടറി രാഹുൽ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.