‘അസോസിയേഷൻ ഓഫ് ഫോറൻസിക് മെഡിസിൻ എക്സ്പർട്ട്സ്, കേരള’ : ഭാരവാഹികളുടെ പട്ടിക മന്ത്രി വി എൻ വാസവൻ പ്രഖ്യാപിച്ചു

കോട്ടയം : ഫോറൻസിക് വിദഗ്ദ്ധരുടെ സംഘടനയായ ‘അസോസിയേഷൻ ഓഫ് ഫോറൻസിക് മെഡിസിൻ എക്സ്പർട്ട്സ്, കേരള’യുടെ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ പട്ടിക മന്ത്രി വി എൻ വാസവൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ നടക്കുന്ന ദേശീയ ദ്വിദിന സമ്മേളനത്തിൻ്റെ രണ്ടാം ദിവസമായ ഒക്റ്റോബർ 27ലെ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ കാലയളവുകളിൽ കേരളത്തിൽ നടന്ന ഐങ്കൊമ്പ് ബസ് തീപിടുത്തം, കൂട്ടിക്കൽ ദുരന്തം, പുല്ലുമേട് ദുരന്തം, കുമരകം ബോട്ടപകടം തുടങ്ങിയ നിരവധി ദാരുണ സംഭവങ്ങളിൽ ഫോറൻസിക് മെഡിസിൻ വിഭാഗത്തിൻ്റെ നിസ്വാർത്ഥ സേവനത്തെ മന്ത്രി ശ്ലാഘിച്ചു. വയനാട് ദുരന്തത്തിൽ കേരളത്തിൻ്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള ഫോറൻസിക് വിദഗ്ദ്ധർ മാനവികത മുൻനിർത്തി നൽകിയ സമയോചിതമായ ഇടപെടലുകളെക്കുറിച്ചും അവർ അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ചും അദ്ദേഹം പ്രസംഗത്തിൽ പ്രത്യേകം പരാമർശിച്ചു. കേരളത്തിലെ ഫോറൻസിക് വിദഗ്ദ്ധർ എക്കാലവും ധാർമികത മുൻനിർത്തിയും നിയമത്തിൻ്റെ അതിരുകൾക്കുള്ളിൽ നിന്നുകൊണ്ടും പൊതുജനങ്ങൾക്ക് നൽകിവരുന്ന സേവനങ്ങൾ അദ്ദേഹം ഉദാഹരണങ്ങൾ സഹിതം ചൂണ്ടിക്കാണിച്ചു. ഷിരൂർ അപകടത്തിൽ മരണമടഞ്ഞ ലോറി ഡ്രൈവർ അർജുനിൻ്റെ പോസ്റ്റ് മോർട്ടം പരിശോധന നടത്തിയ ഡോ. പ്രമോദ് കുമാർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തെ മന്ത്രി അഭിനന്ദിച്ചു. ഡോ ലിസ ജോൺ (പ്രസിഡൻ്റ്), ഡോ. ധന്യ രവീന്ദ്രൻ (വൈസ് പ്രസിഡൻ്റ്), ഡോ. മനോജ് ടി എം (സെക്രട്ടറി), ഡോ. അബിമോൻ കെ കെ (ജോയിൻ്റ് സെക്രട്ടറി), ഡോ. പദ്മകുമാർ കെ (ചീഫ് എഡിറ്റർ), ഡോ. അജയ് ബാലചന്ദ്രൻ (ട്രഷറർ), ഡോ. ജാംഷിദ് പി (ഗവണ്മെൻ്റ് മെഡിക്കൽ കോളേജ് അധ്യാപകരുടെ പ്രതിനിധി), ഡോ. സുബിൻ ബി ജോർജ്ജ് (പ്രൈവറ്റ് മെഡിക്കൽ കോളേജ് അധ്യാപകരുടെ പ്രതിനിധി), ഡോ. അസിം അഹദിർ എം പി (ഹെൽത്ത് സർവ്വീസ് ഡോക്ടർമാരുടെ പ്രതിനിധി) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ് കുമാർ ആർ. അധ്യക്ഷത വഹിച്ചു. ആർ എം ഒ. ഡോ. സാം ക്രിസ്റ്റി നന്ദി പറഞ്ഞു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.