കോട്ടയം ഗാന്ധിനഗറിൽ അംഗ പരിമിതന്റെ മുച്ചക്ര സ്കൂട്ടറിൽ ബസിടിച്ച് ഒരാൾക്ക് പരിക്ക് : പരിക്കേറ്റയാൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ

കോട്ടയം : ഗാന്ധിനഗറിൽ അംഗപരിമിതന്റെ മുച്ചക്ര വാഹത്തിൽ സ്വകാര്യ ബസിടിച്ച് യാത്രക്കാരന് പരിക്ക്. മെഡിക്കൽ കോളജ് ഗാന്ധിനഗർ റോഡിൽ മെഡിക്കൽ കോളേജ് ഭാഗത്തായിരുന്നു അപകടം. കോട്ടയം ഭാഗത്തേയ്ക്ക് വരികയായിരുന്ന പ്രിയ ബസ് മുന്നിൽ പോയ മുച്ചക്ര വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ ഇദേഹത്തെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ആളുടെ നില ഗുരുതരമല്ല.

Advertisements

Hot Topics

Related Articles