കടുത്തുരുത്തി ഫയർ സ്റ്റേഷനിൽ ഫസ്റ്റ്  റെസ്പോണ്ട്  വെഹിക്കിൾ  പുതിയതായി അനുവദിച്ചു :  മോൻസ് ജോസഫ് എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു  സർവീസ്  ആരംഭിച്ചു 

കടുത്തുരുത്തി: അടിയന്തിര ഘട്ടത്തിലും, അപകടാവസ്ഥയിലുള്ള സാഹചര്യത്തിലും പരമാവധി വേഗത്തിൽ ദുരന്ത നിവാരണ സേവനം ലഭ്യമാക്കാൻ ഉപയോഗപ്രദമായ ഫസ്റ്റ്  റെസ്പോണ്ട് വെഹിക്കിൾ കടുത്തുരുത്തി ഫയർ സ്റ്റേഷനിൽ അനുവദിച്ചതായി  അഡ്വക്കേറ്റ് മോൻസ് ജോസഫ് എം എൽ എ അറിയിച്ചു. ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേറ്റ് ഡയറക്ടർ പദ്മകുമാറുമായി  കടുത്തുരുത്തി ഫയർ സ്‌റ്റേഷന്റെ  ആവശ്യകത സംബന്ധിച്ചു മോൻസ് ജോസഫ് എം എൽ എ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് പുതിയ ടാറ്റായുടെ എഫ് ആർ  വി ഫയർ എൻജിൻ അനുവദിച്ചുകിട്ടിയതു. സാധാരണ ഫയർ എൻജിൻ   ഇടവഴികളിൽ കടന്നു ചെല്ലാൻ  കഴിയാത്തതു മൂലം അപകട സന്ദർഭങ്ങളിൽ വളരെ ദൂരം ഫയർ ഫോഴ്സ്  ടീം നടന്നു ചെന്ന് വേണം സേവനം ലഭ്യമാക്കാൻ.

Advertisements

ഇതു മൂലം രക്ഷാ  പ്രവർത്തനങ്ങൾ സമയത്തു നടത്താൻ കഴിയാതെ പ്രയാസം നേരിടുന്നത്  നിത്യ സംഭവമാണ്. ഇതു  പരിഹരിക്കാൻ കഴിയുന്ന ഫയർ എഞ്ചിനാണു  പുതിയതായി കടുത്തുരുത്തിയിൽ ലഭിച്ചിരിക്കുന്നത്. 1500  ലിറ്റർ  വെളളം നിറക്കുന്ന ടാങ്ക് ഉൾപ്പെടുന്ന മീഡിയം ടൈപ്പ് വാഹനമായതുകൊണ്ടു എല്ലാ ഗ്രാമീണ വഴികളിലൂടെയും  കടന്നു ചെന്ന് സേവനം ലഭ്യമാക്കാൻ കഴിയുമെന്നതാണ് ഏറ്റവും  പ്രധാന നേട്ടം 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കടുത്തുരുത്തി ഫയർ സ്റ്റേഷനിൽ  ഫസ്റ്റ് റെസ്പോണ്ട്   വെഹിക്കിൾ സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായി  ഫയർ സ്റ്റേഷനിൽ ചേർന്ന ചടങ്ങിൽ അഡ്വക്കേറ്റ് മോൻസ് ജോസഫ് എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു ഉദ്ഘാടനം നിർവഹിച്ചു.

കടുത്തുരുത്തി ഗ്രാമ പഞ്ചായത്തു  പ്രസിഡന്റ്സ്മിത എം വി , പഞ്ചായത്തു വൈസ് പ്രസിഡന്റ് ജിൻസി എലിസബത്ത്  വാർഡ്  മെമ്പർ ജാൻസി  , മുൻ മെമ്പർ മാത്യു മുരിക്കൻ , കടുത്തുരുത്തി ഫയർ ഓഫീസർ കലേഷ് കുമാർ ., മജീദ്  നടക്കമ്യാലിൽ എന്നിവർ ആശംസ പ്രസംഗം നടത്തി. കടുത്തുരുത്തിക്  തുടർന്ന് ആവശ്യമുള്ള  4500 ലിറ്റർ വെള്ളം ശേഖരിച്ചു  ഉപയോഗിക്കാൻ കഴിയുന്ന വലിയ വാഹനമിനത്തിൽ  ഉൾപ്പെട്ട വാട്ടർ ടെൻഡർ ഫയർ എഞ്ചിൻ  ലഭ്യമാക്കുന്നതിന് ആവശ്യമായ ഇടപെടൽ ഉടനെ നടത്തും  എന്ന് അഡ്വക്കേറ്റ് മോൻസ് ജോസഫ് എം എൽ എ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സമർപ്പിച്ച നിവേദനത്തിനു മറുപടിയായി അറിയിച്ചു. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.