നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി  ജില്ലയിൽ നിന്നും പുറത്താക്കി : പുറത്താക്കിയത് പാറമ്പുഴ സ്വദേശിയെ 

കോട്ടയം : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായി യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി. പാറമ്പുഴ ചീനക്കുഴി ഭാഗത്ത് ചോറാറ്റിൽ വീട്ടിൽ ഷിജോസണ്ണി(27) എന്നയാളെയാണ്   കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറു മാസക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ കോട്ടയം വെസ്റ്റ്, അയർക്കുന്നം,മണർകാട് എന്നീ  സ്റ്റേഷനുകളിൽ അടിപിടി,കൊലപാതക ശ്രമം തുടങ്ങിയ കേസുകളില്‍ പ്രതിയാണ്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പ പോലുള്ള ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.