കോട്ടയം ജില്ലയിൽ മാലിന്യം വലിച്ചെറിഞ്ഞാൽ പിടിവീഴും; ശുചിത്വ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് പരിശോധന തുടങ്ങി

കോട്ടയം: ജില്ലയിൽ മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് പരിശോധന തുടങ്ങി. പൊലീസ്, തദ്ദേശസ്വയംഭരണ വകുപ്പ്, ശുചിത്വ മിഷൻ, മലിനീകരണ നിയന്ത്രണബോർഡ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് സ്‌ക്വാഡിലുള്ളത്. ശുചിത്വ മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട നിയമ-ചട്ടലംഘനങ്ങൾ കണ്ടെത്തൽ, പരിശോധന നടത്തൽ, കുറ്റം കണ്ടെത്തൽ, അനധികൃതമായി നിക്ഷേപിച്ച മാലിന്യം പിടിച്ചെടുക്കൽ, നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ സംഭരണം, വില്പന തടയൽ മുതലായവയാണ് സ്‌ക്വാഡ് പ്രവർത്തനത്തിലുൾപ്പെടുന്നത്.  

Advertisements

അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരേയും കടത്തുന്നവർക്കെതിരേയും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനം മുഖേന സ്പോട്ട് ഫൈൻ ഈടാക്കും. ശുചിത്വ മാലിന്യ സംസ്‌ക്കരണ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന സ്ഥാപനങ്ങളിൽ പരിശോധന നടത്തി ലൈസൻസും മറ്റ് അനുമതികളും റദ്ദു ചെയ്യുന്നതിനാവശ്യമായ നടപടി നിർദ്ദേശം ബന്ധപ്പെട്ട അധികാര സ്ഥാപനത്തിന് കൈമാറും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അറവുമാലിന്യം, മറ്റ് ദ്രവമാലിന്യങ്ങൾ പൊതു ഇടങ്ങളിൽ നിക്ഷേപിക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കും.   വാണിജ്യ/വ്യാപാര വ്യവസായ ശാലകൾ, ഹോട്ടലുകൾ സ്ഥാപനങ്ങൾ,മാളുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങൾ സ്ഥാപിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. 

പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലുമുള്ള  അനധികൃതമാലിന്യ നിക്ഷേപങ്ങൾ, വലിച്ചെറിയൽ നിക്ഷേപ കേന്ദ്രങ്ങൾ, കാനകൾ, തോടുകൾ, നദികൾ, ജലാശയങ്ങൾ, വനപ്രദേശങ്ങൾ മുതലായവയിലുള്ള ഖരമാലിന്യ നിക്ഷേപങ്ങൾ, അനധികൃത ദ്രവമാലിന്യ നിർഗമന മാർഗ്ഗങ്ങൾ, നിക്ഷേപങ്ങൾ മുതലായവ കണ്ടെത്തി അവ നിർമ്മാർജ്ജനം ചെയ്യാനുള്ള നിർദ്ദേശം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകും.

നിർമാണം പൊളിക്കൽ മാലിന്യങ്ങൾ പൊതുനിരത്തുകളിലും പൊതുസ്ഥലങ്ങളിലും അലക്ഷ്യമായി നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ അത് കണ്ടെത്തും.  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ സ്വകാര്യ സ്ഥാപനങ്ങളോ നിയമപരമായി സ്ഥാപിച്ചിട്ടുള്ള ലിറ്റർ ബിന്നുകളിൽ ശേഖരിക്കപ്പെടുന്ന മാലിന്യം യഥാസമയം നീക്കം ചെയ്യാതെ കുമിഞ്ഞുകൂടുന്നത് തടയും.

തെരുവുകച്ചവടക്കാർ അനധികൃതമായി മാലിന്യം  നിക്ഷേപിക്കുന്നത് തടയും. പൊതു-സ്വകാര്യ ചടങ്ങുകളിലും പരിപാടികളിലും ഹരിതചട്ടപരിപാലന നിബന്ധനകളുടെ ലംഘനം/സാധ്യത കണ്ടെത്തി നടപടി നിർദ്ദേശങ്ങൾ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾക്ക് നൽകും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.