പാലാ : 34-മത് കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്
തിരിതെളിഞ്ഞു. സംസ്കൃതോത്സവം, അബിക് കലോത്സവം എന്നിവയും സംയുക്തമായിട്ടാണ് നടക്കുന്നത്. കലോത്സവങ്ങൾ ഇന്നു മുതൽ മുതൽ 25 വരെയാണ് കലയുടെ ജില്ലാതല മാമാങ്കം അരങ്ങേറുന്നത്. സെന്റ് തോമസ് എച്ച്.എസ്.എസ്. മുഖ്യ വേദിയാകും. പതിനഞ്ച് വേദികളിലായി മത്സര ഇനങ്ങൾ അരങ്ങേറുന്നത് 8000ത്തിൽ പരം കൗമാര കലാകാരന്മാർ കലോത്സവത്തിൽ പങ്കാളികളാകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മേളയുടെ ഉദ്ഘാടനം ജോസ് കെ. മാണി എം.പി. നിർവ്വഹിച്ചു.
മാണി സി. കാപ്പൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു.. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യപ്രഭാഷണം നടത്തി. പാലാ നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോ സന്ദേശം നൽകി.ചടങ്ങിൽ പങ്കെടുത്ത വീശിഷ്ട വ്യക്തികൾക്ക് സെന്റ് തോമസ് സ്ക്കൂളിലെ വിദ്യാർത്ഥികൾ സ്ക്കൂൾ അങ്കണത്തിൽ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുത്ത് കിറ്റുകൾ നൽകി. 24 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ പാലാ നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോ അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.