കോട്ടയം : നാളെ രാവിലെ 10 മുതല്‍ തെള്ളകം ഡി എം കണ്‍വന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രിയും, മറ്റ് മന്ത്രിമാരും, വിവിധ വകുപ്പ് മേധാവിമാരും പങ്കെടുക്കുന്ന യോഗത്തോടനുബന്ധിച്ച് രാവിലെ 09.00 മണി മുതല്‍ ഏര്‍പ്പെടുത്തുന്ന ഗതാഗത ക്രമീകരങ്ങള്‍.
Advertisements
- എം സി റോഡിൽ പട്ടിത്താനം ഭാഗത്തുനിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഏറ്റുമാനൂര്‍-മണര്‍കാട് ബൈപ്പാസ് വഴി പോകേണ്ടതാണ്. ഏറ്റുമാനൂര്‍ ടൗണ്‍ ഭാഗത്തുനിന്നും കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കാരിത്താസ് ജംഗ്ഷനില്‍നിന്നും തിരിഞ്ഞ് മെഡിക്കല്‍ കോളേജ്, കുടമാളൂര്‍, ചുങ്കം, ചാലുകുന്ന് വഴി പോകേണ്ടതാണ്.
- ചങ്ങനാശ്ശേരി ഭാഗത്തുനിന്നും വരുന്ന ഏറ്റുമാനൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ സിമന്റ് ജംഗ്ഷനില്‍നിന്നും തിരിഞ്ഞ് പാറെച്ചാല്‍ ബൈപ്പാസ്, തിരുവാതുക്കല്‍, കുരിശുപള്ളി, അറത്തൂട്ടി, ചാലുകുന്ന്, ചുങ്കം, കുടമാളൂര്‍, മെഡിക്കല്‍ കോളേജ്, അമ്മഞ്ചേരി, അതിരമ്പുഴ വഴി പോകേണ്ടതാണ്. കോട്ടയം ടൗണ്‍ ഭാഗത്തുനിന്നും ഏറ്റുമാനൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ബേക്കര്‍ ജംഗ്ഷനില്‍നിന്നും തിരിഞ്ഞ് ചാലുകുന്ന്, ചുങ്കം, കുടമാളൂര്‍, മെഡിക്കല്‍ കോളേജ്, അമ്മഞ്ചേരി, അതിരമ്പുഴ വഴി പോകേണ്ടതാണ്.