കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 20 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന വേലത്തുശ്ശേരി,തുമ്പശ്ശേരി, കുളത്തിങ്കൽ,മാവടി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സങ്കേതം, പി എച്ച് സി ,പുതുച്ചിറ, മുട്ടതുപടി, കാർമൽ മൗണ്ട്, എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:00മുതൽ ഉച്ചക്ക് 1:00മണി വരെയും. മാവേലിപ്പാടം, കുളങ്ങരപ്പടി, എടത്തറകടവ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഉച്ചക്ക് 2:00മണി മുതൽ വൈകുന്നേരം 5:00മണി വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എച്ച് ടി കേബിൾ മെയിൻൻ്റെനൻസ് ഉള്ളതിനാൽ മാന്നാർ, മാർക്കറ്റ്, വിൻമാർട്ട് ട്രാൻസ്ഫോർമറുകളു ടെ ഭാഗങ്ങളിൽ 8.30am മുതൽ 6.30pm വരെയും എൽ ടി ലൈൻ ടച്ചിംഗ് ക്ലിയറൻസ് ചെയ്യുന്നതിന് പഴുക്കാക്കാനം, പഴുക്കാക്കാനം ടവർ എന്നീ ട്രാൻസ്ഫോർമറുകൾ 8.30 മുതൽ 2 വരെയും നെല്ലാപ്പാറ ട്രാൻസ്ഫോർമർ 2 മുതൽ 5 വരേയും വൈദ്യുതി മുടങ്ങുന്നതാണ്.
പൈക സെക്ഷൻ്റെ പരിധിയിൽ വരുന്ന മുകളേപ്പീടിക, വാഴമറ്റം, കണ്ടം ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 9:00 മുതൽ 6:00 വരെ പട്ടേട്ട്, ഇടനാട് പാറത്തോട്, ഇളംകുർമാറ്റം എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.