കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി എട്ട് ബുധനാഴ്ച വൈദ്യുതി മുടങ്ങും. കല്ലറ സബ്‌സ്റ്റേഷനിലെ പുത്തൻപള്ളി, കല്ലറ ടൌൺ, വെച്ചൂർ എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 7:30 മുതൽ 10:00 മണി വരെ വൈദ്യുതി മുടങ്ങും. അയർക്കുന്നം സെക്ഷന്റെ പരിധിയിൽ വരുന്ന പൂവത്തുoമൂട്,നടുക്കുടി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കടുത്തുരുത്തി സബ്‌സ്റ്റേഷനിലെ കടുത്തുരുത്തി ടൗൺ, ആയാംകുടി എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 07:30 മുതൽ 10:00 വരെ വൈദ്യുതി മുടങ്ങും. ചെമ്പ് ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ രാവിലെ 07:00 മുതൽ ഉച്ചക്ക് 01:00 മണി വരെ വൈദ്യുതി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കിടങ്ങൂർ ടൌൺ, കോട്ടപ്പുറം, കട്ടച്ചിറ, മാന്താടി, ചിറപ്പുറം, ഊഴക്കാമഠം എന്നീ ട്രാൻസ്‌ഫോർമറുകളിൽ 9.00 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കിടങ്ങൂർ ടൌൺ, കോട്ടപ്പുറം, കട്ടച്ചിറ, മാന്താടി, ചിറപ്പുറം, ഊഴക്കാമഠം എന്നീ ട്രാൻസ്‌ഫോർമറുകളിൽ 9.00 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഔട്ട് പോസ്റ്റ്, ആനമുക്ക്, ആശാഭവൻ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് ആറു വരെ ഭാഗികമായി വൈദ്യതി മുടങ്ങും. ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ , വൈദ്യൻ പടി ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9.00 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മഴവില്ല് ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മണി മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും. വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള,വെട്ടിക്കലുങ്ങ്,മണികണ്ഠാപുരം എന്നീ ഭാഗങ്ങളിൽ രാവിലെ 9മണി മുതൽവൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി സെക്ഷൻ പരിധിയിലെ എറികാട് ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കോഴുവനാൽ ടൗൺ, പള്ളിത്താഴെ, പള്ളിക്കുന്ന്, വെട്ടിക്കുഴ, മലയിരുത്തി, തൊക്കാട്, ചൂരക്കുന്ന്, ചൂരകുന്ന് കൃഷർ,കൊഴുവനാൽ ഹോസ്പിറ്റൽ, കാളച്ചന്ത, എളപ്പങ്കൽ, സെൻറ് മേരിസ് എന്നി ട്രാൻസ്ഫോർമർ രാവിലെ 09:00 മുതൽ 1:00 വരെ വൈദ്യുതി മുടങ്ങും. അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പ,ഷാപ്പുംപാടി. വേലംകുളം. ഗുരുമന്ദിരം, കൊട്ടാരംടെമ്പിൾ, ലിസ്യൂ, എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.