കോട്ടയം: സത്രീകൾ സ്വയം പര്യാപ്തത കൈവരിക്കുന്നതാണ് സാമൂഹ്യ പുരോഗതിയിൽ അനിവാര്യ നേട്ടങ്ങളിൽ ഒന്നെന്ന് വെയ്റ്റ് ലിഫ്റ്റിംഗ് താരം റിനി തരകൻ വിവിധതരം സംരംഭകത്വങ്ങളിൽ സ്ത്രീകൾക്ക് ഒട്ടേറെ അവസരങ്ങൾ അവശേഷിക്കുന്നുണ്ടെന്നും അനുയോജ്യമായ മേഖല ഏതെന്ന് കണ്ടെത്തുന്നതാണ് വിജയത്തിൻ്റെ ആദ്യപടിയെന്നും അവർ പറഞ്ഞു. ലോകവനിതാദിനത്തിൽ കേരളത്തിലെ വനിതാ സംരംഭകരുടെ കൂട്ടായ്മയായ “വെൻ ” കോട്ടയം ചാപ്റ്റർ സംഘടിപ്പിച്ച ‘എഡൽവൈസിൽ സംസാരിക്കുകയായിരുന്നു അവർ. പ്രമുഖ വിദ്യാഭ്യാസ പ്രഭാഷക ഷിബി ആനന്ദ് പഠന ക്ലാസ് നയിച്ചു. വെൻ കോട്ടയം ചാപ്റ്റർ ചെയർ മറിയാമ്മ പയസ്, വൈസ് ചെയർ ചിനു മാത്യു, കൺവീനർ റീബ വർഗീസ് എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.
Advertisements