കോട്ടയം.കോട്ടയംമെഡിക്കൽകോളജ്ആശുപത്രിയിലെ താൽക്കാലികജീവനക്കാരിയായകാമുകി കാമുകന്റെ ഭാര്യയെ മർദ്ദിച്ചശേഷം മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടുകയും, തുടർന്ന് ഗാന്ധിനഗർപോലീസിൽ പരാതി നൽകുകയും ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക് മെഡിക്കൽ കോളജ് മൂന്നാം വാർഡിന് സമീപമായിരുന്നു സംഭവം. മെഡിക്കൽ കോളജിൽ അനാഥരോഗികളെ പരിചരിക്കുന്നതിനായി ആശു പത്രി വി കസന സമിതി നിയമിച്ച താൽക്കാലിക ജീവനക്കാരിയാണ് നീണ്ടൂർ സ്വദേശിനിയായ കാമുകി . കാമുകനും വികസന സമിതി നിയമിച്ച ജീവനക്കാരനാണ്.
വർഷങ്ങളായി ഇവർ തമ്മിൽ പ്രണയത്തിലാ
ണെന്നും ഇതു സംബന്ധിച്ച് കാമുകന്റെ വീട്ടിൽ ഭാര്യ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്തതായി പറയപ്പെടുന്നു. കോവിഡ് സമയത്ത് കാമുകി കൈ ഞരമ്പ് മുറിക്കുവാൻ ശ്രമിച്ചതായും പറയപ്പെടുന്നു. ഭാര്യയുടെ പിതൃ സഹോദരൻ
മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗത്തിൽ ചികിത്സയിലാണ്. ഞായറാഴ്ച ഇദ്ദേഹത്തെ സന്ദർശിക്കുന്നതിനായി ഭാര്യ വാർഡിലെത്തിയേ ശേഷം പുറത്തേയ്ക്ക് പോകുന്നതിനിടയിൽ കാമുകി കാണുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇരു കൂട്ടരും തമ്മിൽ വാക്ക് തർക്കവും പിന്നീട് സംഘർഷവും ഉണ്ടാകുന്നു ഭാര്യയെ ക്രൂരമായി മർദ്ദിച്ച ശേഷം കാമുകി അത്യാഹിത വിഭാഗത്തിൽ ചികിത്സയും തേടി . ഇവർ തമ്മിലുള്ള അടിപിടി കണ്ട് ഓടിയെത്തിയ ചികിത്സയിൽ കഴിയുന്ന
രോഗിയുടെ മകൾക്കും കിട്ടി കാമുകിയുടെ വക മർദ്ദനം
മർദ്ദനം കിട്ടിയെങ്കിലും കേസ് ഒന്നും കൊടുക്കുവാൻ കഴിയാതെ ഭാര്യ വീട്ടിലേയ്ക്ക് പോയി.
എന്നാൽ കാമുകി ഗാന്ധിനഗർ പോലീസിൽ ഭാര്യയ്ക്കും ചികിത്സയിൽ കഴിയുന്നരോഗിയുടെ മകൾക്കുമെതിരെ പരാതി നൽകിയിരിക്കുകയാണ്. പരാതി സംബന്ധിച്ച് ഇരു കൂട്ടരേയും സ്റ്റേഷനിൽ എത്തി ച്ചേരുവാൻ നിർദേശിച്ചിരിക്കുകയാണ് ഗാന്ധി നഗർ പോലീസ് .