കോട്ടയം മൂലവട്ടം ദിവാൻപുരത്തിന് സമീപം നടുറോഡിൽ നായ ചത്ത് കിടന്നിട്ട് ദിവസങ്ങൾ; സ്വന്തം വീടിനു സമീപത്ത് നായ ചത്തു കിടന്നിട്ടും നടപടിയെടുക്കാതെ നഗരസഭയിലെ 31 ആം വാർഡ് കൗൺസിലർ; വീട്ടുമുറ്റം വൃത്തിയാക്കാത്തവർ എങ്ങിനെ നാട് നന്നാക്കുമെന്ന് നാട്ടുകാർ

കോട്ടയം: മൂലവട്ടം ദിവാൻപുരത്തിന് സമീപം നടു റോഡിൽ തെരുവുനായ ചത്തു കിടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടിയെടുക്കാതെ അധികൃതർ. കോട്ടയം നഗരസഭ 31 ആം വാർഡ് കൗൺസിലർ ഷീനാ ബിനുവിന്റെ വീടിനു മീറ്ററുകൾ മാത്രം മുന്നിലായാണ് ദിവസങ്ങളായി തെരുവുനായ ചത്തു കിടക്കുന്നത്. ദിവൻകവലയിൽ നിന്നും ദിവാൻപുരത്തിനുള്ള വഴിയിൽ സഹകരണ ബാങ്കിന്റെ ശാഖയ്ക്ക് മുന്നിലായാണ് ഇത്തരത്തിൽ തെരുവുനായ ചത്തു കിടക്കുന്നത്. പ്രദേശത്ത് ആകെ ദുർഗന്ധം പടരുന്ന സാഹചര്യമുണ്ടായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

Advertisements

Hot Topics

Related Articles