സമുദായ പ്രവർത്തനം നടത്തുമ്പോൾ മറ്റു സമുദായങ്ങൾക്ക് ദോഷകരമായി ഒന്നും പ്രവർത്തിക്കില്ലെന്ന എൻ എസ് എസ എസ് പ്രതിജ്ഞയാണ് കേരളത്തിലെ നവോത്ഥാനത്തിൻ്റെ തുടക്കം : എൻ എസ് എസ് ഡയറക്ടർ ബോർഡ് അംഗം പ്രഫ.മാടവന ബാലകൃഷ്ണപിള്ള

വൈക്കം: സമുദായ പ്രവർത്തനം നടത്തുമ്പോൾ മറ്റു സമുദായങ്ങൾക്ക് ദോഷകരമായി ഒന്നും പ്രവർത്തിക്കില്ലെന്ന എൻ എസ് എസ എസ് പ്രതിജ്ഞയാണ് കേരളത്തിലെ നവോത്ഥാനത്തിൻ്റെ തുടക്കമെന്ന് എൻ എസ് എസ് ഡയറക്ടർ ബോർഡ് അംഗം പ്രഫ.മാടവന ബാലകൃഷ്ണപിള്ള. താലൂക്ക് എൻ എസ് എസ് യൂണിയൻ്റെ നേതൃത്വത്തിൽ സമുദായാചാര്യൻ മന്നത്ത് പത്മനാഭൻ്റെ കർമ്മപദത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങൾ പുതുതലമുറയ്ക്ക് അനുഭവവേദ്യമാക്കുന്നതിനായി മന്നം നവോത്ഥാന സൂര്യൻ എന്ന പേരിൽ ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വൈക്കം കെ എൻ എൻ സ്മാരക ഹാളിൽ എൻ എസ് എസ് യൂണിയൻ ചെയർമാൻ പിജിഎംനായർ കാരിക്കോട് അധ്യക്ഷതവഹിച്ചു. കരയോഗം രജിസ്ട്രാർ വി.വി. ശശിധരൻ നായർ മുഖ്യപ്രഭാഷണം നടത്തി.വൈസ് ചെയർമാൻ പി.വേണുഗോപാൽ,സെക്രട്ടറി അഖിൽ ആർ. നായർ, എസ്.മുരുകേശൻ, വനിത യൂണിയൻ പ്രസിഡൻ്റ് കെ. ജയലക്ഷ്മി, പി.എൻ. രാധാകൃഷ്ണൻ, പി.എസ്. വേണുഗോപാൽ,സി. പി.നാരായണൻ നായർ, വനിത യൂണിയൻ സെക്രട്ടറി മീരമോഹൻ ദാസ് തുടങ്ങിയവർ സംബന്ധിച്ചു. താലൂക്കിലെ 14 മേഖലകളിലെ 97 കരയോഗങ്ങളിലും വിപുലമായ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കും. മന്നത്ത് പത്മനാഭൻ്റെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സെമിനാറുകൾ, ചർച്ചകൾ, സിംപോസിയങ്ങൾ, ശിൽപശാലകൾ എന്നിവ സംഘടിപ്പിക്കും. വിദ്യാർഥികൾക്കും യുവജനങ്ങൾക്കുമായി പ്രസഗ മത്സരം , പ്രബന്ധ ക്വിസ് മത്സരങ്ങൾ, ബാലസ സമാജ അംഗങ്ങൾക്കായി ചിത്രരചന മത്സങ്ങൾ തുടങ്ങിയവ കരയോഗ മേഖല താലൂക്ക്തല ങ്ങളിൽ സംഘടിപ്പിക്കും.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.