കോട്ടയം : പാലായിൽ സ്ഥിരം മോഷ്ടാവ് പിടിയിൽ. പിടിയിലായത് ഇടുക്കി വെള്ളിയാമറ്റം പൂച്ചപ്ര ദേവരുപാറ പാലൊന്നിൽ വീട്ടിൽ പ്രദീപ് കൃഷ്ണനെ (കരുമാടി- 35) യാണ് പല പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആഗസ്റ്റ് നാലിന് രാത്രി 10 മണിക്കും അഞ്ചിന് വെളുപ്പിനെ നാല് മണിക്കും ഇടയ്ക്കുള്ള സമയത്താണ് മോഷണം നടന്നത്. പാലാ പുലിയന്നൂർ ദേവസ്വം വക ക്ഷേത്രത്തിന്‍റെ റോഡ് സൈഡിലുള്ള കാണിക്കവഞ്ചി കുത്തി തുറന്ന് കാണിക്കവഞ്ചിയിലുണ്ടായിരുന്ന ഉദ്ദേശം 6000/- രൂപയോളം മോഷണം നടത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാലാ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ഒ പ്രിൻസ് ജോസഫിന്‍റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ ബിജു ചെറിയാൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ജിജോമോൻ, സിവിൽ പോലീസ് ഓഫീസർമാരായ അനൂപ് സി ജി, ജോസ് ചന്ദർ എന്നിവർ ചേർന്നാണ് പിടികൂടിയത്. ഇയാൾ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഒട്ടേറെ മോഷണ കേസുകളിൽ പ്രതിയാണ്.