കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 21 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം : കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 21 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. 

Advertisements

പള്ളം സെക്ഷനിലെ ചാന്നാനിക്കാട് സ്കൂൾ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തെങ്ങണാ സെക്ഷന്റെ പരിധിയിൽ വരുന്ന പൻ പുഴ ട്രാൻസ്ഫോർമറിൽ രാവിലെ 9:15 മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും. 

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷനിൽ കല്യാണിമുക്ക്, കണ്ണന്തറപ്പടി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ  രാവിലെ 9.15 മുതൽ വൈകുന്നേരം 5.30  വരെയും പൊൻപുഴ പൊക്കം, പൊൻപുഴത്താഴെ, റൈസിംഗ് സൺ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.15 മുതൽ ഉച്ചക്ക് 12 വരയും വൈദ്യുതി മുടങ്ങും. 

ചങ്ങനാശ്ശേരി ഇല: സെക്ഷന്റെ പരിധിയിൽ വരുന്ന മീൻ ചന്ത, വാഴപ്പള്ളി കോളനി, പിച്ചി മറ്റം, പാറാട്ട് അമ്പലം, അക്ഷര നഗർ, സദനം2, എൻ എസ് എസ് ഹോസ്റ്റൽ എന്നീ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ  രാവിലെ 09: 00  മുതൽ 12:00 വരെ ഏഴാംചേരി ബാങ്ക്, ഏഴാംചേരി ടവർ, ഏഴാംചേരി ടവർ, ഗാന്ധിപ്പുരം, വെള്ളിലപ്പള്ളി കോളനി, ചെറുനിലം . രാവിലെ 9:00 മുതൽ 01:00  വരെ നെച്ചിപ്പുഴൂർ വായനശാല. ഉച്ചക്ക് 01:00  മുതൽ 5:30  വരെ ചിറ്റാർ പള്ളി, വെള്ളപ്പുര, വെള്ളക്കല്ല്, ചക്കമ്പുഴ നിരപ്പ്, ഇലപ്പോഴുത് എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 

വാകത്താനം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പെരിഞ്ചേരിക്കുന്ന്, കുഴിമറ്റം, ഇലവക്കോട്ട,  കാടമുറി എന്നീ ട്രാൻസ് ഫോർമറുകളിൽ ഭാഗികമായും , വെള്ളൂത്തുരുത്തി ടെമ്പിൾ ട്രാൻസ്ഫോർമറിൽ പൂർണമായും 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. 

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന അരീപറമ്പ് അമ്പലം, വള്ളികാട് ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള വിവിധ ഭാഗങ്ങളിൽ 33 കെ വി ടച്ചിംഗ് നടക്കുന്നതിനാൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എസ് ഇ കവല, ഞ്ഞാലി, ചേരുമ്മൂട്ടിൽ കടവ് ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. 

പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എൽ ടി ടച്ചിങ് എടുക്കുന്നതിനാൽ 9 മുതൽ ഒരു മണി വരെ പാർക്ക്  വയലുംക്കൽ പടി, പുലിയാനികര ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദുതി ഭാഗികമായി മുടങ്ങും. 

രണ്ട് മുതൽ 5 വരെ ഇളമ്പള്ളി മാർക്കറ്റ്, തഴക്കൽ ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദുതി ഭാഗികമായി മുടങ്ങും. അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ വട്ടക്കുന്ന് ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.