ആനയോട്ടത്തിൽ ഒൻപത് തവണ ജേതാവ് : ഗുരുവായൂരിലെ കണ്ണൻ ഇനിയില്ല 

തൃശൂർ : ഉത്സവത്തോട് അനുബന്ധിച്ചുള്ള ആനയോട്ടത്തില്‍ ഒമ്ബത് തവണ ജേതാവായ ഗുരുവായൂർ ദേവസ്വം ആന തറവാട്ടിലെ കണ്ണൻ ചരിഞ്ഞു. വൈകീട്ട് അഞ്ചരയോടെയായിരുന്നു അന്ത്യം. ദേവസ്വം രേഖകള്‍ അനുസരിച്ച്‌ 62 വയസാണ് പ്രായം. പ്രായാധിക്യത്തെ തുടർന്ന് അവശനായിരുന്ന കൊമ്പന്  വൈകിട്ട് മൂന്നിന് പാപ്പാന്മാർ വെള്ളം കൊടുത്തിരുന്നു. വൈകീട്ട് അഞ്ചരയോടെ കെട്ടുതറിയില്‍ ഇരുന്ന കൊമ്ബൻ പിന്നീട് ചരിഞ്ഞു. 1985 ആഗസ്റ്റില്‍ തൃശൂർ സ്വദേശി ബല്‍റാം ക്ഷേത്രത്തില്‍ നടയിരുത്തിയതാണ് കണ്ണനെ. വനം വകുപ്പ് സംസ്കാരത്തിനായി നാളെ കോടനാട്ടേക്ക് കൊണ്ടുപോകും. കണ്ണൻ ചരിഞ്ഞതോടെ ഗുരുവായൂരില്‍ ആനകളുടെ എണ്ണം 39 ആയി.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.