ചേര്‍ത്തല: രാത്രിയില്‍ യുവതി ഫോണില്‍ വിളിച്ചുവരുത്തിയ യുവാവിനെ ഒമ്ബതംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് പണവും ഫോണും അപഹരിച്ചു.സംഭവത്തില്‍ രണ്ടു യുവതികളടക്കം ഏഴുപേരെ ചേര്‍ത്തല പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേര്‍ ഒളിവിലാണ്. ആലപ്പുഴ സ്വദേശി അഖിലിനെയാണ് സംഘം തട്ടിക്കൊണ്ടു പോയത്.ആലുവ ചൂര്‍ണിക്കര തായ്ക്കാട്ടുകര പഴയപറമ്ബ് അബ്ദുള്‍ജലീല്‍(32),തായ്ക്കാട്ടുകര ബാര്യത്തുവീട്ടില്‍ ജലാലുദ്ദീൻ(35),തായ്ക്കാട്ടുകര മാഞ്ഞാലിവീട്ടില്‍ മുഹമ്മദ് റംഷാദ്(25),തായാക്കാട്ടുകര നച്ചത്തള്ളാത്ത് വീട്ടില്‍ ഫൈസല്‍(32),പള്ളൂരുത്തി കല്ലുപുരക്കല്‍ വീട്ടില്‍ അല്‍ത്താഫ്(20), കൊല്ലം കരുനാഗപള്ളി ശിവഭവനം വീട്ടില്‍ കല്ല്യാണി(20),പാലാക്കാട് വാണിയംകുളം കുന്നുംപറമ്ബ് വീട്ടില്‍ മഞ്ജു(25)എന്നിവരാണ് പിടിയിലായത്.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: അഖിലും യുവതിയും തമ്മില്‍ സൗഹൃദത്തിലായിരുന്നു. എന്നാല്‍ അടുത്തിടെ അഖില്‍ യുവതിയെ ഫോണിലൂടെ അസഭ്യം പറഞ്ഞതിലുള്ള പ്രകോപനമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമായത്. യുവതി കൂട്ടുകാരുമായി ആലോചിച്ച് തന്ത്റപരമായി അഖിലിനെ രാത്രിയില്‍ ചേര്‍ത്തല റെയില്‍വെ സ്റ്റേഷന് സമീപത്തേയ്ക്ക് വിളിച്ചുവരുത്തി. തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോയി എറണാകുളം കാക്കനാട് വച്ച് മര്‍ദ്ദിച്ചത്. പഴ്സിലുണ്ടായിരുന്ന 3500രൂപയും ഫോണും കവര്‍ന്ന ശേഷം അവശനായ അഖിലിനെ വഴിയില്‍ ഇറക്കിവിട്ടു.ഡിസംബര്‍ 23ന് പുലര്‍ച്ചെ 2.30നായിരുന്നു സംഭവം. എസ്.ഐ കെ.പി.അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ ആലുവയിലെ കോഫി ഷോപ്പില്‍ നിന്നും പിടികൂടിയത്. സീനിയര്‍ സി.പി.ഒമാരായ സതീഷ്,ഗിരീഷ്,അരുണ്‍കുമാര്‍,പ്രവീഷ്,സി.പി.ഒ മാരായ രഞ്ജിത്ത്,പ്രതിഭ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.