കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് ആറ് ബുധനാഴ്ച വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ പറപ്പാട്ടുപടി ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാരുതി ട്രാൻസ്ഫോർമറിൽ നിന്നുള്ള ലൈനിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5:00 വരെയും കൊച്ചുപാലം ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ഉച്ചയ്ക്ക് രണ്ടു മണി മുതൽ വൈകിട്ട് 5 മണി വരെയും വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ 8.30am മുതൽ 5pm വരെ അപ്പർ മങ്കൊമ്പ്, മങ്കൊമ്പ് ചർച്ച് എന്നീ ഭാഗങ്ങളിൽ ഭാഗികമായും ഉപ്പിടുപാറ, വാകക്കാട് ട്രാൻസ്ഫോർമർ പരിധികളിൽ 9.30 am മുതൽ 5.30pm വരേയും വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നടുവത്ത്പടി ട്രാൻസ്ഫോമറിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന റബ്ബർ ബോർഡ്, നീലിമംഗലം, മിനി ഇൻഡസ്ട്രീസ്, കുമാരനെല്ലൂർ, മങ്ങാട്ടു മന, ചവിട്ടുവരി, ചൂട്ടുവേലി, എസ് എച്ച് മൗണ്ട്, നാഗമ്പടം എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.