വണ്ടിപ്പെരിയാർ സാമൂഹ്യ ആരോഗ്യ കേന്ദ്ര പരിസരത്തു നിന്നും ചന്ദനമരം മോഷണം പോയി: മോഷണം പോയത് പത്ത് ഇഞ്ച് വലുപ്പം ഉള്ള ചന്ദനം

മുണ്ടക്കയം : വണ്ടിപ്പെരിയാർ സാമൂഹ്യ ആരോഗ്യ കേന്ദ്ര പരിസരത്തു നിന്നും ചന്ദനമരം മോഷണം പോയി. ഏകദേശം 10 ഇഞ്ച് വലുപ്പമുള്ള മരമാണ് മോഷണം പോയത് പോലീസും വനം വകുപ്പും അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ നടക്കുന്ന രണ്ടാമത്തെ മോഷണം ആണിത്. വണ്ടിപ്പെരിയാർ സാമൂഹ്യ ആരോഗ്യ കേന്ദ്ര കോട്ടേഴ്സിന് മുൻവശത്തായി നിന്ന ചന്ദനമരമാണ് വ്യാഴാഴ്ച രാത്രിയിൽ മോഷണംപോയത്. രാവിലെ ആശുപത്രി ജീവനക്കാർ കോട്ടേഴ്സിന്റെ മുൻവശത്ത് എത്തിയപ്പോഴാണ് മരം മുറിച്ചുമാറ്റിയ വിവരം അറിയുന്നത്. തുടർന്ന് വണ്ടിപ്പെരിയാർ പോലീസിൽ അറിയിക്കുകയായിരുന്നു.  നെല്ലിമല എസ്റ്റേറ്റ് അതിരിൽ നിന്ന് മറ്റൊരു മരം കൂടി മോഷണം നടന്നിട്ടുണ്ട് ഇത് അന്വേഷിച്ച വരുന്നതിനിടയിലാണ് വീണ്ടും മോഷണം നടന്നിരിക്കുന്നത്. നൈറ്റ് പെട്രോളിംഗ് ഉൾപ്പെടെയുള്ള സുരക്ഷാ മുൻകരുതലുകൾ ഫോറസ്റ്റ് ,പോലീസ് ഡിപ്പാർട്ട്മെന്റുകൾ നടത്തുന്നുണ്ട് എങ്കിലും മോഷ്ടാക്കളെ പിടികൂടാൻ സാധിച്ചിട്ടില്ല.

Advertisements

Hot Topics

Related Articles