സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മഹിളാ കോൺഗ്രസ് മെമ്പർഷിപ്പ് ക്യാമ്പയിന്റ് ഭാഗമായി വൈക്കം ബ്ലോക്ക് മഹിളാ കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ് ക്യാമ്പയിന്റെ ബ്ലോക്ക് തല ഉദ്ഘാടനം ഡിസിസി ജനറൽ സെക്രട്ടറി അബ്ദുസ്സലാം റാവുത്തർ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് ഷീജ ഹരിദാസ് അധ്യക്ഷത വഹിച്ചു.
ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് കഴിഞ്ഞ നാലര വർഷക്കാലം പൂഴ്ത്തിവെച്ച പിണറായി സർക്കാർ രാജിവെക്കണമെന്നും ഈ വിഷയത്തിൽ ജനാധിപത്യ മഹിളാ അസോസിയേഷന് അഭിപ്രായമൊന്നുമില്ലേ എന്നും യോഗം വിലയിരുത്തി. ഡിസിസി എക്സിക്യൂട്ടീവ് മെമ്പർ ശ്രീ അക്കരപ്പാടം ശശി മുഖ്യ പ്രഭാഷണം നടത്തി യോഗത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി ഡി ഉണ്ണി, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിജയമ്മ ബാബു, ജോർജ് വർഗീസ്, രാധികാശ്യാം,കുഞ്ഞുമോൾ അശോകൻ, രാജശ്രീ വേണുഗോപാൽ, ബിജിമോൾ, സിനി സലി, സന്ധ്യ വിനോദ്, സോളി ബിജു, അമ്പിളി ബിനീഷ്, ജിഷ രാജപ്പൻ നായർ, സിന്ധു ബൈജു, ലളിത കെ കെ, സുജമോൾ, സൗദാമിനി, മായ പുത്തൻതറ, കൊച്ചുറാണി ബേബി, തുടങ്ങിയവർ പ്രസംഗിച്ചു.