കോട്ടയം ഈരാറ്റുപേട്ട കാഞ്ഞിരംകവലയിൽ വാഹനാപകടം : ബൈക്കിൽ കാറും ടോറസും ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം : മൃതദേഹം തൊടുപുഴയിലെ ആശുപത്രിയിൽ 

കോട്ടയം : കോട്ടയം ഈരാറ്റുപേട്ട കാഞ്ഞിരംകവലയിൽ ബൈക്കിൽ കാറും ടോറസും ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. മരിച്ച യുവാക്കളെ തിരിച്ചറിഞ്ഞില്ല. വെള്ളിയാഴ്ച വൈകിട്ട് 4.50 ന് ഈരാറ്റുപേട്ട തൊടുപുഴ റൂട്ടിൽ കാഞ്ഞിരം കവല ഭാഗത്തായിരുന്നു അപകടം. മുട്ടം ഭാഗത്തുനിന്നും എത്തിയ ബൈക്കാണ് അപകടത്തിൽപ്പെട്ടത്. തൊടുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം നഷ്ടമായി ആദ്യം ബൈക്കിൽ ഇടിച്ചു. ഇടയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് എതിർ ദിശയിൽ നിന്ന് എത്തിയ ടോറസ് ലോറിയിൽ ഇടിക്കുകയായിരുന്നു. രണ്ടു ബൈക്കുകളിൽ ഇടിച്ച ശേഷമാണ് കാർ ടോറസ് ലോറിയിൽ ഇടിച്ചത്. ബൈക്കിൽ ഉണ്ടായിരുന്ന രണ്ടു യാത്രക്കാരും ഗുരുതരമായ പരിക്കുകളോടെ റോഡിൽ വീണു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരിച്ച രണ്ടുപേരെയും തിരിച്ചറിഞ്ഞില്ല. സംഭവത്തിൽ മേലുകാവ് പോലീസ് കേസെടുത്തു.

Advertisements

Hot Topics

Related Articles