വല്യയന്തി :ഇന്ത്യയൊട്ടാകെ പ്രത്യേകിച്ച് മണിപ്പൂരിലും കേരളത്തിലും സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുണ്ടാകുന്ന അതിക്രമങ്ങൾക്ക് അറുതി വരുത്തുന്നതിന് സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടണമെന്ന് പാർലമെൻ്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മുണ്ടുകോട്ടയ്ക്കൽ,വല്യയന്തിൽ നടത്തപ്പെട്ട കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് മറിയാമ്മ ഉമ്മൻ ചാണ്ടി പറഞ്ഞു. ആൻ്റണി വയലാർ, ഉമ്മൻചാണ്ടി, കെ. കരുണാകരൻ തുടങ്ങിയ മുൻകാല നേതാക്കന്മാരുടെ ത്യാഗഫലമായി കെട്ടിപ്പടുത്ത കോൺഗ്രസ് പ്രസ്ഥാനത്തിന് ശക്തി പകരാൻ ആൻ്റോ ആൻ്റണി വൻഭൂരിപക്ഷത്തിൽ ജയിച്ചേ മതിയാകു. മത, സാംസ്കാരിക ,സാമ്പത്തിക മേഖലകളിൽ അടിച്ചമർത്തപ്പെട്ട ജനതയായി നാം മാറാതിരിക്കുവാൻ കേന്ദ്രത്തിൽ ഇൻഡ്യ മുന്നണി അധികാരത്തിൽ വരണമെന്ന് അവർ പറഞ്ഞു.
യു.ഡി.എഫ് മണ്ഡലം പ്രസിഡൻ്റ് സാം മാത്യു വല്യക്കര അധ്യക്ഷത വഹിച്ച യോഗത്തിൽ ഡി. സി. സി. പ്രസിഡൻ്റ് പ്രൊഫ .സതീഷ് കൊച്ചുപറമ്പിൽ,അഡ്വ.കെ. ശിവദാസൻ നായർ, എൻ.സി. മനോജ് കുളനട, എ .സുരേഷ്കുമാർ, അനിൽ തോമസ്, കെ. ജാസിം കുട്ടി, റോജി പോൾ ഡാനിയേൽ, റെ നീസ് മുഹമ്മദ്, ആൻസി തോമസ്, സജി.കെ സൈമൺ, അബ്ദുൾ കലാം ആസാദ്, ജോർജ് വർഗീസ്, ബാബു വർഗീസ്, ബിജു മാമ്മൻ,വർഗീസ് ഉമ്മൻ എന്നിവർ പ്രസംഗിച്ചു.
സ്ത്രീ ശാക്തീകരണം അനിവാര്യം : മറിയാമ്മ ഉമ്മൻ ചാണ്ടി
Advertisements