മണർകാട്: മണർകാട് കത്തീഡ്രല്ലിലെ ഭക്തി നിർഭരമായ റാസയ്‌ക്കെത്തുന്ന ഭക്തർക്ക് ദാഹജലം പകർന്നു നൽകുകയാണ് മണർകാട് സ്വദേശിയായ വ്യവസായി. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരും ഇദ്ദേഹവും ചേർന്നാണ് പള്ളിയിലെ റാസയ്ക്ക് വെള്ളം പകർന്നു നൽകുന്നത്. മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന റാസയിൽ പങ്കെടുക്കുന്ന ഭക്തർക്കായി ലിറ്റർ കണക്കിന് ദാഹജലമാണ് ഇദ്ദേഹം സൗജന്യമായി വിതരണം ചെയ്തിരുന്നത്.
മണർകാട് സ്വദേശിയായ സുരേഷാണ് കഴിഞ്ഞ 15 വർഷത്തേതിനു സമാനമായി ഇക്കുറിയും റാസയ്ക്ക് കുടിവെള്ളം വിതരണം ചെയ്തത്. മണർകാട് പള്ളിയുടെ റാസ കടന്ന് വരുമ്പോൾ ഇദ്ദേഹം തന്റെ സ്ഥാപനത്തിനു മുന്നിൽ സ്വന്തം ജീവനക്കാരുടെ സഹായത്തോടെ കുടിവെള്ളം വിതരണം ചെയ്യുന്നത്. റാസയുടെ തുടക്കം മുതൽ ഒടുക്കം വരെ, അവസാനത്തെ വിശ്വാസിയും കടന്നു പോകും വരെ ഇദ്ദേഹം ദാഹജലം വിതരണം ചെയ്യാറുണ്ടെന്ന് വിശ്വാസികൾ സാക്ഷ്യപ്പെടുത്തുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളായ ബെല്ലാമിയ ബ്യൂട്ടി പാർലർ, സെന്റ് മേരീസ് കാർവാഷ്, അവേമരിയ ഇവന്റ് സെന്റർ എന്നിവയിലെ ജീവനക്കാരും ഉടമയും നേരിട്ട് നിന്നാണ് ഇക്കുറിയും റാസയ്‌ക്കൊപ്പം ശുദ്ധജലം വിതരണം ചെയ്തത്. മണർകാട് കത്തീഡ്രല്ലിൽ എത്തുന്ന ഒരു വിശ്വാസിയും യാതൊരു വിധ ബുദ്ധിമുട്ടും നേരിടരുതെന്ന ലക്ഷ്യത്തോടെയാണ് താൻ എല്ലാവർഷും ശുദ്ധജലം വിതരണം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.