കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ കൈപ്പുഴയിൽ വീടിൻറെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് കത്തിച്ചതായി പരാതി : ബൈക്ക് കത്തിച്ചത് പുലർച്ചെ

കോട്ടയം : ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ കൈപ്പുഴയിൽ വീടിൻറെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് കത്തിച്ചതായി പരാതി. വെള്ളിയാഴ്ച പുലർച്ചെയാണ് ബൈക്ക് കത്തിച്ചതെനാണ് പരാതി. കൈപ്പുഴ പൂഴിക്കനട പൂഴിക്കനട വീട്ടിൻ്റെ പോർച്ചിൽ സൂക്ഷിച്ച ബൈക്കാണ് കത്തി നശിച്ചത്. വെള്ളിയാഴ്ച അർദ്ധരാത്രി 12.15 നും പുലർച്ചെ 2.45 നും ഇടയിലാണ് ബൈക്ക് കത്തി നശിച്ചത്. മുൻ വൈരാഗ്യത്തെ തുടർന്നാണ് ബൈക്ക് കത്തിച്ചതെന്നാണ് പരാതി. പരാതിക്കാരൻ്റെ അനുജൻ്റെ ഉടമസ്ഥതയിലുള്ള ബൈക്കും കത്തി നശിച്ചിട്ടുണ്ട്. ബൈക്ക് ഉടമയുടെ പരാതിയിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തു.

Advertisements

Hot Topics

Related Articles