കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ 16 ശനിയാഴ്ച വൈദ്യുതി മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പഴയബ്ലോക്, ഗുഡ് ഷെപ്പേട്, തെങ്ങണാ , എസ് സി കവല എന്നീ ട്രാൻസ്ഫോർമറുകളിൽ 9മണി മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വൈസ്കര ,ബോട്ട് ജെട്ടി,തെക്കുംഗോപുരം,ചിൽഡ്രൻസ് ലൈബ്രറി,പടിഞ്ഞാറേ നട ,മിനി സിവിൽ സ്റ്റേഷൻ,യൂണിയൻ ക്ലബ്ബ് തുടങ്ങിയ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൊൻപുഴപൊക്കം, പൊൻപുഴത്താഴെ, റൈസിംഗ്സൺ, കല്യാണിമുക്ക്, പാപ്പാഞ്ചിറ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9. 15മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
കുമരകം സെക്ഷൻ പരിധിയിൽ വരുന്ന കുഴികണ്ടം, കൊഞ്ചുമട, അബാദ്, സെന്റ്:ജോർജ്, കാറ്റാഴത്തുകാരി, കോട്ടയം, ക്ലബ്, നാനൂർ, കാക്കനാട് 100, ഓളോകാരി, ഇരിക്കുംതറ, കവലക്കൽബ്ലോക്ക്, മഞ്ചിറമുട്ട് മനക്ക 900 എന്നീ സ്ഥലങ്ങളിൽ രാവിലെ 9മുതൽ വൈകിട്ടു 5 വരെ വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മെത്രാൻചേരി,പൂതിരി, മുറിയാങ്കൽ, കണ്ണൻകുന്ന്, മൈലാടി , ചെന്നാമറ്റം ക്രഷർ, പുതുക്കുളം, വയലിൽപ്പടി ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ചാമപ്പാറ, മംഗളഗിരി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 8.30മണി മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കണ്ണൻകുളങ്ങര, കാരോത്തുകടവ് ,എള്ളു കാല എസ്എൻഡിപി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന പുന്നക്കൽ ചുങ്കം, ജോയി കമ്പനി ,കോടിമത, എ ബിസൺ, ഹുണ്ടായി , ജപ്പാൻ ,വിൻസർ, ചിക്കിംഗ് ,മലയാള മനോരമ എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും. നീണ്ടൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കലിഞ്ഞാലി ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഫാൻസി, ഐരാറ്റുനട ട്രാൻസ് ഫോമറുകളിൽ രാവിലെ 9.15 മുതൽ 2.30 വരെ വൈദ്യുതി മുടങ്ങും.