കോട്ടയം മുട്ടമ്പലം സ്വദേശി മണർകാട് കഞ്ചാവുമായി പിടിയിൽ : പാമ്പാടി എക്സൈസ് സംഘം പിടികൂടിയത് 18 ഗ്രാം കഞ്ചാവ് 

കോട്ടയം : കോട്ടയം മുട്ടമ്പലം സ്വദേശിയായ യുവാവിനെ മണർകാട് കഞ്ചാവുമായി പിടികൂടി. 18 ഗ്രാം കഞ്ചാവുമായാണ് പാമ്പാടി റേഞ്ച് എക്‌സൈസ് സംഘത്തിൻ്റെ പിടിയിലായത്. കോട്ടയം മുട്ടമ്പലം കീഴുക്കുന്ന് സ്വദേശിയായ അബ്സലോം ആന്റണിയാണ് പാമ്പാടി എക്സൈസ് റേഞ്ച് സംഘത്തിൻ്റെ പിടിയിലായത്. നിലവിൽ മണർകാട് മാലം ചേന്നംകുന്ന്  കവല ഭാഗത്ത്  വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു ഇയാൾ. ദിവസങ്ങളായി പാമ്പാടി റേഞ്ച് ഉദ്യോഗസ്ഥർ  മഫ്തിയിൽ ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്നാണ് കഞ്ചാവുമായി പിടിയിലാകുന്നത്. റേഞ്ച് ഇൻസ്പെക്ടർ ഗിരീഷ് പിസിയോടൊപ്പം അസിസ്റ്റന്റ് ഇൻസ്പെക്ടർ ബിനോയ് കെ മാത്യു സിവിൽ  സിവിൽ എക്സൈസ് ഓഫീസർമാരായ അഭിലാഷ്,സാജിദ്  വനിതാ സിവിൽ ഓഫീസർ ആശാലത സി എസ് എന്നിവരും

Advertisements

ഉണ്ടായിരുന്നു. പ്രതിയെ  ജ്യാമ്യത്തിൽ  വിട്ടയച്ചു. ഇയാളുടെ സഹോദരൻ പാമ്പാടി റേഞ്ചിലെ മുൻ കഞ്ചാവ് കേസിലെ പ്രതിയാണ്.

Hot Topics

Related Articles