കോട്ടയം സംക്രാന്തിയിൽ 800 ഗ്രാം കഞ്ചാവുമായി യുവാവ്  പിടിയിൽ : പിടിയിലായത് വടവാതൂർ സ്വദേശി 

കോട്ടയം : സംക്രാന്തിയിൽ 800 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. വടവാതൂർ എംആർഎഫിന് സമീപം താമസിക്കുന്ന സ്റ്റാൻ കെ വിൽസണിനെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ടി. ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. എറണാകുളത്ത് നിന്ന് ബസിൽ കഞ്ചാവുമായി എത്തിയ യുവാവിനെയാണ് ജില്ലാ പൊലീസ് മോധാവി ഷാഹുൽ ഹമീദിൻ്റെ നേതൃത്വത്തിലുള്ള ഡൻസാഫ് സംഘം പിടികൂടിയത്. ഇയാളെ കൂട്ടാൻ എത്തിയ യുവാവിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ഇന്നലെ നീലിമംഗലം ഭാഗത്ത് നിന്ന് പൊലീസ് സംഘം  ഹെറോയിൻ പിടി കൂടിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവുമായി യുവാവ് എറണാകുളത്ത് നിന്ന് ബസിൽ കോട്ടയത്തേയ്ക്ക് എത്തുന്നതായി വിവരം ലഭിച്ചത്. തുടർന്ന് ,സംക്രാന്തി ഭാഗത്ത് വച്ച് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാളുടെ ബാഗിൽ നിന്നും 800 ഗ്രാം കഞ്ചാവും കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കും. ഇയാൾ മുൻപ് കേസുകളിൽ പ്രതിയാണോ എന്ന് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. 

Advertisements

Hot Topics

Related Articles