ട്രെയിനിൽ നിന്നും യാത്രക്കാരിയുടെ ഐഫോണും പണവും മോഷ്ടിച്ചു; മോഷ്ടിച്ച ഫോൺ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പ്രതിയെ പിടികൂടി കോട്ടയം റെയിൽവേ പൊലീസ്

കോട്ടയം: ട്രെയിനിൽ നിന്നും യാത്രക്കാരിയുടെ ഐഫോണും പണവും മോഷ്ടിച്ച പ്രതിയെ ഇവ വിൽക്കാൻ ശ്രമിക്കുന്നതിനിടെ കോട്ടയം റെയിൽവേ പൊലീസ് പിടികൂടി. കണ്ണൂർ പടിഞ്ഞാറേമുറിയിൽ മുകേഷിനെ(29)യാണ് കോട്ടയം റെയിൽവേ എസ്.എച്ച്.ഒ റെജി പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 22 ന് പുലർച്ചെ ആറു മണിയ്ക്ക് പൂനൈ കന്യാകുമാരി എക്‌സ്പ്രസ് ട്രെയിനിലായിരുന്നു സംഭവം. തിരുവനന്തപുരം സ്വദേശിനിയുടെ ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന ഐഫോണും, 3500 രൂപയുമാണ് പ്രതി മോഷ്ടിച്ചത്. ഫോൺ നഷ്ടമായത് സംബന്ധിച്ചു തിരുവനന്തപുരം സ്വദേശിനിയായ യാത്രക്കാരി പരാതിയും നൽകിയിരുന്നു. ഈ വിഷയത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതിയായ മുകേഷ്, ഈ മൊബൈൽ ഫോൺ കോട്ടയം നഗരമധ്യത്തിലെ മൊബൈൽ ഷോപ്പിൽ വിൽക്കാൻ ശ്രമിച്ചത്. ഈ വിവരം ലഭിച്ച റെയിൽവേ എസ്.എച്ച്.ഒ റെജി പി.ജോസഫും സംഘവും സ്ഥലത്ത് എത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഇയാൾക്ക് കണ്ണൂർ അലക്കോട് , പള്ളിക്കത്തോട്, എറണാകുളം റെയിൽവേ, ഏറ്റുമാനൂർ, ഗാന്ധിനഗർ പൊലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകൾ നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.