കോട്ടയം നഗരസഭയിലെ മൂന്ന് കോടിയുടെ തട്ടിപ്പ് : അഴിമതിയുടെ ഇടനിലക്കാരായ തട്ടിപ്പുകാർ നഗരസഭയിൽ കയറിയിറങ്ങി വിലസുന്നു : കോട്ടയത്തുനിന്ന് സ്ഥലം മാറിയ മൂന്ന് ജീവനക്കാർ സ്ഥിരമായി നഗരസഭ ഓഫീസിൽ കയറിയിറങ്ങുന്നു : ഓഫീസിൽ കറങ്ങി നടക്കുന്നത് ക്രമക്കേടുകൾക്ക് എന്ന് ആരോപണം 

കോട്ടയം : നഗരസഭ ഓഫിസിലെ പെൻഷൻ ഫണ്ട് തട്ടിപ്പിന് പിന്നാലെ ഉദ്യോഗസ്ഥ – രാഷ്ട്രീയ സംഘത്തിൻ്റെ കൂടുതൽ തട്ടിപ്പുകൾ പുറത്ത്. നഗരസഭയിൽ നിന്നും നേരത്തെ സ്ഥലം മാറി പോയ മൂന്ന് ജീവനക്കാർ സ്ഥിരമായി കോട്ടയം നഗരസഭ ഓഫീസിൽ എത്തുന്നതായി ജാഗ്രത ന്യൂസ് ലൈവിന് വിവരം ലഭിച്ചു. സ്വന്തം ഓഫീസിലെ ജോലി നോക്കാതെയാണ് ഈ മൂന്ന് ഉദ്യോഗസ്ഥർ കൃത്യമായ ദിവസങ്ങളിൽ കോട്ടയം നഗരസഭയിൽ എത്തുന്നത്.  അഴിമതിക്ക് ഇടനില നിൽക്കുകയും , അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും വേണ്ട സഹായം ചെയ്തു കൊടുക്കുന്നതിനുമായാണ് ഈ മൂന്നംഗസംഘം കൃത്യമായ ഇടവേളകളിൽ കോട്ടയം നഗരസഭ ഓഫീസിൽ കറങ്ങി നടക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. മുൻപ് കോട്ടയം നഗരസഭയിലെ വിവിധ വിഭാഗങ്ങളിൽ പണം കൈകാര്യം ചെയ്തിരുന്ന മൂന്ന് ജീവനക്കാരാണ് സ്ഥലം മാറ്റപ്പെട്ടിട്ടും അഴിമതിയുടെ ഇടനിലക്കാരായി കോട്ടയം നഗരസഭയിൽ കറങ്ങി നടക്കുന്നത്. 

Advertisements

കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ടിൽ നിന്നും മൂന്നു കോടി രൂപയുടെ തട്ടിപ്പ് നടന്നതായി വിവരം പുറത്തുവന്നതോടെ ജാഗ്രത ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിലാണ് , സ്ഥലം മാറ്റപ്പെട്ടിട്ടും തട്ടിപ്പിന്റെയും അഴിമതിയുടെയും ഇടനിലക്കാരായ മൂന്ന് ജീവനക്കാർ നഗരസഭ ഓഫീസിൽ കയറിയിറങ്ങി നടക്കുന്നതായുള്ള വിവരം ലഭിച്ചത്. മുൻപ് ക്യാഷ് കൈകാര്യം ചെയ്തിരുന്ന ഒരു ജീവനക്കാരനും, തപാൽ കൈകാര്യം ചെയ്തിരുന്ന ഒരു ജീവനക്കാരനും , റവന്യൂ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഒരാളുമാണ് സ്വന്തം ഓഫീസിലെ ജോലി പോലും നോക്കാതെ കോട്ടയം നഗരസഭ ഓഫീസിൽ കയറി ഇറങ്ങി നടക്കുന്നത്.  കൃത്യമായ ദിവസങ്ങളിൽ ഇവർ നഗരസഭ ഓഫിസിൽ എത്തി അഴിമതിക്ക് ചൂട്ടുപിടിക്കുന്ന തായാണ് ലഭിക്കുന്ന വിവരം. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുൻ നഗരസഭ ചെയർമാന്റെ ശിങ്കിടികളായ ഉദ്യോഗസ്ഥരാണ് സ്ഥിരമായി കോട്ടയം നഗരസഭയിലെത്തി വെട്ടിപ്പിന് കുടപിടിച്ചു കൊടുക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. നഗരസഭയിലെ ലൈസൻസുകൾ , രേഖകൾ എന്നിവ എല്ലാം വൻകിടക്കാർക്ക് ശരിയാക്കി നൽകുന്നതിനും , തങ്ങൾക്ക് ഹിതകരമല്ലാത്ത രേഖകൾ ഓഫിസിൽ നിന്ന് മാറ്റുന്നതിന് പിന്നിലും ഈ സംഘത്തിന് പങ്കുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കോട്ടയം നഗരസഭയിലെ മൂന്നു കോടി രൂപയുടെ പെൻഷൻ ഫണ്ട് തട്ടിപ്പ് ജാഗ്രത ന്യൂസ് ലൈവ് ആണ് പുറത്തുകൊണ്ടുവന്നത്. കേസിലെ പ്രതിയായ കൊല്ലം സ്വദേശി അഖിൽ സി വർഗീസിനായി പോലീസ് അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടയാണ് , കോട്ടയം നഗരസഭയിൽ നിന്നും കഴിഞ്ഞ രണ്ടു വർഷത്തെ പെൻഷൻ രേഖകൾ കാണാനില്ലെന്ന വിവരവും ജാഗ്രത ന്യൂസ് ലൈവ് പുറത്തുവിട്ടത്. ഈ വിവരങ്ങളെല്ലാം കോട്ടയം നഗരസഭയിൽ രാഷ്ട്രീയ പ്രശ്നമായി വളരുന്നതിനിടയാണ് ഇപ്പോൾ സ്ഥലം മാറി പോയ മൂന്ന് ജീവനക്കാർ നിരന്തരം കോട്ടയം നഗരസഭയിൽ എത്തി അഴിമതിക്ക് കൂട്ടുനിൽക്കുന്നത് ഉള്ള വിവരം പുറത്തുവന്നിരിക്കുന്നത്. പെൻഷൻ ഫണ്ട് തട്ടിപ്പ് നടത്തിയ അഖിൽ സി വർഗീസ് , വൈക്കം നഗരസഭയിലേക്ക് സ്ഥലം മാറ്റപ്പെട്ട ശേഷം 9 മാസത്തോളം കോട്ടയം നഗരസഭയിലെത്തി ക്രമക്കേട് നടത്തിയിരുന്നതായി വിവരം പുറത്തുവന്നിരുന്നു. ഇത്തരത്തിൽ ഏതെങ്കിലും രീതിയിലുള്ള ക്രമക്കേടിനു വേണ്ടിയാണോ ഈ മൂന്ന് ജീവനക്കാർ നഗരസഭയിൽ എത്തുന്നതെന്നും പരിശോധിക്കേണ്ടിയിരിക്കുന്നു. 

Hot Topics

Related Articles