കോട്ടയം പുത്തനങ്ങാടിയിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് മതിലിൽ ഇടിച്ച് മറിഞ്ഞു : കോട്ടയം വേളൂർ സ്വദേശിയായ യുവാവിന് ഗുരുതര പരിക്ക്

കോട്ടയം : പുത്തനങ്ങാടിയിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് മതിലിൽ ഇടിച്ച് മറിഞ്ഞ് കോട്ടയം വേളൂർ സ്വദേശിയായ യുവാവിന് ഗുരുതര പരിക്ക്. പുത്തനങ്ങാടി സ്വദേശിയായ അലനാണ് പരിക്കേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് പത്ത് മണിയോടെ പുത്തനങ്ങാടി ദേവീ ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. കോട്ടയം നഗര ഭാഗത്ത് നിന്നും എത്തിയ ബൈക്ക് നിയന്ത്രണം നഷ്ടമായി മതിലിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് റോഡിൽ തലയടിച്ചു വീണു. അപകടം കണ്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരൻ നാട്ടുകാരെ വിളിച്ച് കൂട്ടി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ഇത് വഴി എത്തിയ ഒരു കുടുംബം ആണ് അപകടത്തിൽപ്പെട്ട യുവാവിനെ രക്ഷപെടുത്തി ആശുപത്രിയിൽ എത്തിച്ചത്. ജില്ലാ ആശുപത്രിയിൽ എത്തിച്ച യുവാവിനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

Advertisements

Hot Topics

Related Articles