കോട്ടയം വടവാതൂരിൽ റബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം ആത്മഹത്യയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; ബന്ധുക്കൾ മൃതദേഹം ഏറ്റെടുക്കാൻ എത്തുന്നില്ലെന്ന് പൊലീസ്; പൂർണമായും ഫലം ലഭിച്ച ശേഷം മൃതദേഹം ഏറ്റെടുക്കാമെന്ന നിലപാടുമായി ബന്ധുക്കൾ

കോട്ടയം: വടവാതൂരിൽ റബർ തോട്ടത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൂന്നു തവണയായി നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് യുവാവിന്റെ മരണം ആത്മഹത്യയാണ് എന്ന നിഗമനത്തിൽ എത്തിച്ചേർന്നിരിക്കുന്നത്. മെയ് 27 നാണ് കങ്ങഴ കൊത്താർമലയിൽ ജോസിന്റെ മകൻ ബിബിനെ വടാവൂതൂരിലെ റബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത് എത്തുകയും ചെയ്തിരുന്നു. ബിബിനെ കാണാതായി 20 ദിവസത്തോളം കഴിഞ്ഞ ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.

Advertisements

ബന്ധുക്കൾ മരണത്തിൽ ദുരുഹത ആരോപിച്ച് രംഗത്ത് എത്തിയതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൂന്നു ഘട്ടമായാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. എന്നാൽ, ഇതിൽ ഒരു ഘട്ടത്തിൽ പോലും മരണത്തിൽ പുറത്തു നിന്നുള്ള സാന്നിധ്യം കണ്ടെത്താൻ സാധിച്ചില്ല. അതുകൊണ്ടു തന്നെ മരണത്തിൽ ദുരൂഹതയില്ലെന്നും ബിബിൻ ജീവനൊടുക്കിയതാണ് എന്നുമുള്ള നിഗമനത്തിലാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഇത് കൂടാതെ മൃതദേഹത്തിൽ നടത്തിയ പരിശോധനയിൽ പരിക്കുകൾ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മൃതദേഹം വടവാതൂരിലെ റബർ തോട്ടത്തിൽ നിന്നും കണ്ടെത്തിയ സമയത്ത് ആത്മാവ് വിട്ട് പോകുന്ന ശരീരം എന്ന് രേഖപ്പെടുത്തിയ നോട്ടീസ് ബിബിന്റെ പോക്കറ്റിൽ നിന്നും കണ്ടെത്തിയിരുന്നു. ഇത് ആത്മഹത്യയെ ശരിവയ്ക്കുന്നതാണ് എന്നാണ് പൊലീസ് നിലപാട്. പോസ്റ്റ്‌മോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയായ സാഹചര്യത്തിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം ഏറ്റെടുക്കുന്നതു സംബന്ധിച്ചു രണ്ട് തവണ പൊലീസ് ബന്ധുക്കളെ വിവരം അറിയിക്കുകയും ചെയ്തു. എന്നാൽ, മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ എത്തിയിട്ടില്ലന്ന് മണർകാട് പൊലീസ് അറിയിച്ചു. എന്നാൽ, മൃതദേഹത്തിന്റെ എല്ലാ വിധത്തിലുള്ള പരിശോധനകളും പൂർത്തിയായി മരണത്തിന്റെ കാരണം കൃത്യമായി പുറത്ത് വന്നാൽ മാത്രമേ മൃതദേഹം ഏറ്റെടുക്കു എന്നാണ് ബന്ധുക്കളുടെ നിലപാട്.

Hot Topics

Related Articles