കോട്ടയം : ജില്ലാ ജനറൽ ആശുപത്രിയിൽ പാലിയേറ്റീവ് കെയർ ദിനാചരണവും രോഗീ ബന്ധു സംഗമവും നടത്തി. പരിപാടി ഉദ്ഘാടനം ചെയ്ത നിഷാ ജോസ് കെ മാണി രോഗികൾക്കുള്ള ഉപഹാരം വിതരണം ചെയ്തു. പോപ്പുലർ വെഹിക്കിൾസ് & സർവീസ് കോട്ടയം , എൻ സി എസ് വസ്ത്രം എന്നീ സ്ഥാപനങ്ങളാണ് പരിപാടി സ്പോൺസർ ചെയ്തത്. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ശാന്തി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജനറൽ ആശുപത്രി ആര്‍ എം ഒ യും പാലിയേറ്റീവ് കെയർ മെഡിക്കൽ ഓഫീസർ ഇൻ ചാർജ്ജുമായ ഡോ. ആശ പി നായർ സ്വാഗതം പറഞ്ഞു. ഡോ. മുരാരി , നേഴ്സിങ് സൂപ്രണ്ട് മായ എന്നിവർ പ്രസംഗിച്ചു. പാലിയേറ്റീവ് കെയർ മെഡിക്കൽ ഓഫീസർ ഡോക്ടർ മിനി നന്ദി പറഞ്ഞു. തുടർന്ന് രോഗികളുടെ ബന്ധുക്കളുടെ കലാപരിപാടികൾ നടത്തി.