പത്തനംതിട്ട ചുട്ടിപ്പാറ ക്ഷേത്രത്തിൽ അഷ്ടമംഗല ദേവപ്രശ്നം ജൂലായ് 28 മുതൽ 29 വരെ 

പത്തനംതിട്ട :  ചുട്ടിപ്പാറ ക്ഷേത്രത്തിൽ അഷ്ടമംഗല ദേവപ്രശ്നം 2023 ജൂലൈ 28, 29  തീയതികളിൽ നടക്കും.  ഡോ. തൃക്കുന്നപ്പുഴ ഉദയകുമാർ മുഖ്യ കാർമ്മികത്വം വഹിക്കും. 

Advertisements

ക്ഷേത്രം തന്ത്രി സൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ മഹാഗണപതിഹോമവും ക്ഷേത്രത്തിൽ നടക്കും. 29-ാം തീയതി വൈകിട്ട് 4.00 മണിക്ക് സാംസ്കാരിക സദസ്സും, അയ്യപ്പ ശിൽപ മാതൃക പ്രകാശനവും നടത്തും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ ഡോ. രമേഷ് ശർമ്മ മോക്ഷഗിരി മഠം അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. മാർഗ്ഗദർശകമണ്ഡലം 

ജനറൽ സെക്രട്ടറി സ്വാമി സ്വരൂപാനന്ദ സരസ്വതി(എരുമേലി ആത്മബോധിനി ആശ്രമം) അയ്യപ്പശിൽപ്പം പ്രകാശനം നിർവ്വഹിക്കും. ചടങ്ങിൽ  തൃശൂർ പേരാമ്പ്ര  നാരായണ ചൈതന്യാ മഠം

സ്വാമി ദേവ ചൈതന്യാനന്ദ സരസ്വതി (ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷൻ) അദ്ധ്യാത്മിക പ്രഭാഷണം നടത്തും.

പത്രസമ്മേളനത്തിൽ

ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ ഡോ. രമേഷ് ശർമ്മ മോക്ഷഗിരി മഠം, ജനറൽ സെകട്ടറി എം ആർ വേണുനാഥ് എന്നിവർ പങ്കെടുത്തു. 

Hot Topics

Related Articles