കോട്ടയത്തിന്റെ കോട്ട കാത്ത അഡ്വ.കെ ഫ്രാൻസിസ് ജോർജ് എം.പിയ്ക്ക് ഏറ്റുമാനൂർ മണ്ഡലത്തിൽ ആവേശോജ്ജ്വലമായ സ്വീകരണം; പര്യടനം തിരഞ്ഞെടുപ്പ് ചിഹ്നത്തിൽ 

കോട്ടയം : കോട്ടയത്തിന്റെ കോട്ട കാത്ത യു ഡി എഫ് സ്ഥാനാർഥി അഡ്വ.കെ ഫ്രാൻസിസ് ജോർജ് എം.പിയ്ക്ക് ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ

Advertisements

ആവേശോജ്ജ്വലമായ സ്വീകരണം. തിരഞ്ഞെടുപ്പ് ചിഹ്നമായ ഓട്ടോറിക്ഷ 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓടിച്ചാണ് എം.പി വോട്ടർമ്മാർക്ക് നന്ദി പറയാനെത്തിയത്. തിരഞ്ഞെടുപ്പ് പര്യടന സമയത്ത് തടിച്ചു കൂടിയ ജനക്കൂട്ടം നന്ദി പ്രകാശനത്തിനെത്തിയ അഡ്വ.കെ ഫ്രാൻസിസ് ജോർജ് എം.പിയെ വരവേൽക്കാനും കാത്തു നിന്നു.

റബ്ബർ, നെല്ല് ഉൾപ്പെടെയുള്ള കാർഷിക മേഖലയുടെ പുരോഗതിക്ക് വേണ്ടിയും നൂതന ടൂറിസം പദ്ധതികൾ നടപ്പാക്കാൻ വേണ്ടിയും കേന്ദ്ര പദ്ധതിയിൽ മുടങ്ങിക്കിടക്കുന്ന റോഡ് വികസന പ്രവർത്തനങ്ങൾ ലക്ഷ്യത്തിൽ എത്തിക്കുവാനും എം.പി എന്ന നിലയിൽ കാര്യക്ഷമതയോടെ പ്രവർത്തിക്കു

മെന്ന് നന്ദി പ്രസംഗത്തിൽ അഡ്വ.കെ ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു. പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ദേശീയ ജലപാതയുടെ പൂർത്തീകരണത്തിന് കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നും

റെയിൽവേ വികസന രംഗത്ത് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കു

മെന്നും എം.പി ചൂണ്ടിക്കാട്ടി.

കെ പി സി സി സെക്രട്ടറി ഫിലിപ്പ് ജോസഫ് പര്യടനം ഉദ്ഘാടനം ചെയ്തു.  രാവിലെ 8.30 ന് കൈപ്പുഴമുട്ടിൽ നിന്നും ആരംഭിച്ച പര്യടനത്തിൽ  അഡ്വ.കെ ഫ്രാൻസിസ് ജോർജ് എം.പി കുമരകം, തിരുവാർപ്പ്, അയ്മനം, ആർപ്പുക്കര, നീണ്ടൂർ , അതിരമ്പുഴ , ഏറ്റുമാനൂർ  പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ  വോട്ടർമ്മാരെ  നേരിട്ട് കണ്ട് നന്ദി പറഞ്ഞു.

കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗങ്ങളായ അഡ്വ പ്രിൻസ് ലൂക്കോസ്, അഡ്വ. ജയ്സൺ ജോസഫ് ,അഡ്വ ജി ഗോപകുമാർ, ബിനു ചെങ്ങളം, ജെറോയ്  പൊന്നാറ്റിൽ,

സോബിൻ തെക്കേടം, ആനന്ദ് പഞ്ഞിക്കാരൻ, ഡോ.റോസമ്മ സോണി, 

നീണ്ടൂർ മുരളി,അഡ്വ. മൈക്കിൾ ജയിംസ്, സിനു ജോർജ്, മുരളി കൃഷ്ണൻ ,കെ. ജി ഹരിദാസ് ,ഗ്രേസസ് പോൾ, പി.വി മൈക്കിൾ, ജോൺ ജോസഫ് , ജയിംസ് പ്ലാക്കിത്തൊട്ടി, സിബി ചിറയിൽ, ലൗലി 

ജോർജ് , ജോസ്  അമ്പലക്കുളം, ജൂബി ഐക്കരച്ചിറ, സി.ജെ  സാബു കന്നിട്ടയിൽ, ജോയി പൂവംനിൽക്കുന്നതിൽ, ജോൺസൺ  ജോസഫ് ചിറ്റേട്ട്,സൈബു  കെ.മാണി, ഒളശ ആന്റണി,അനീഷ് വല്യാറ, തങ്കച്ചൻ  വെളീത്തറ,റൂബി ചാക്കോ,,ഷൈജു ഓട്ടപ്പള്ളി, റ്റിറ്റോ പയ്യനാട്, തോമസ് പുതുശ്ശേരി,ബേബി ജോൺ, സാബു പീടിയേക്കൽ, ബിജു കെ.എൽ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.