വൈക്കം സെൻ്റ് ജോസഫ് ഫൊറോന ദേവാലയത്തിൽ നാൽപതുമണി ആരാധനയ്ക്കും വിശുദ്ധ യൗസേപ്പിതാവിൻ്റെ വിവാഹ ദർശന തിരുനാളിനും കൊടിയേറി

വൈക്കം: വൈക്കം സെൻ്റ് ജോസഫ് ഫൊറോന ദേവാലയത്തിൽ നാൽപതുമണി ആരാധനയ്ക്കും വിശുദ്ധ യൗസേപ്പിതാവിൻ്റെ വിവാഹ ദർശന തിരുനാളിനും കൊടിയേറി. വൈക്കം സെൻ്റ് ജോസഫ് ഫൊറോന വികാരി റവ ഡോ. ബർക്കുമാൻസ് കൊടയ്ക്കലിൻ്റെ കാർമ്മികത്വത്തിൽ കൊടിയേറ്റി. സഹവികാരി ഫാ. ജിഫിൻമാവേലി, ഫാ. പോൾ കോട്ടയ്ക്കൽ, ഫാ.അലക്സ്തേജസ് എന്നിവർ സഹകാർമ്മികത്വം വഹിച്ചു.22ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന ഫാ. ജോസ് മണ്ടാനത്ത്. ഫാ ജസ്റ്റിൻ കൈപ്രമ്പാടൻ വചനസന്ദേശം നൽകും. തുടർന്ന് മറ്റപ്പള്ളി ഭാഗത്തേക്ക് പ്രദക്ഷിണം.

Advertisements

തുടർന്ന് ശിങ്കാരി ഫ്യൂഷൻ.തിരുനാൾ ദിനമായ 23ന് രാവിലെ 6.30നും എട്ടിനും വിശുദ്ധ കുർബാന. വൈകുന്നേരം 4.30ന് തിരുനാൾ കുർബാന ഫാ.ജോയിപ്ലാക്കൽ മുഖ്യകാർമ്മികത്വം വഹിക്കും. ഫാ. ജേക്കബ്മഞ്ഞളിവചന സന്ദേശം നൽകും. തുടർന്ന് പരിശുദ്ധ കുർബാനയുടെ വാഴ്‌വ് , പട്ടശേരി കുരിശടിയിലേക്ക് പ്രദക്ഷിണം. 24ന് മരിച്ചവരുടെ ഓർമ്മ ദിനം.രാവിലെ 5.45ന് വിശുദ്ധ കുർബാന. 6.45ന് വിശുദ്ധ കുർബാന, ഒപ്പീസ്.തിരുനാൾ പരിപാടികൾക്ക് ഫൊറോന വികാരി റവ.ഡോ.ബർക്കുമാൻസ് കൊടയ്ക്കൽ സഹവികാരി ഫാ.ജിഫിൻ മാവേലി, കൈക്കാരൻമാരായ മോനിച്ചൻ ജോർജ് പെരുഞ്ചേരിൽ,മാത്യു ജോസഫ് കോടാലിച്ചിറ, വൈസ് ചെയർമാൻ മാത്യുകൂടല്ലി , തിരുനാൾ കമ്മറ്റി കൺവീനർ ജോയിച്ചൻകാട്ടേത്ത് തുടങ്ങിയവർ നേതൃത്വം നൽകും.

Hot Topics

Related Articles