കോട്ടയം ജില്ലയിലെ സ്ഥലങ്ങളിൽ ജൂൺ 14 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിലെ സ്ഥലങ്ങളിൽ ജൂൺ 14 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം 110 കെവി സബ്സ്റ്റേഷനിൽ വാർഷിക അറ്റകുറ്റ  പണികൾ നടക്കുന്നതിനാൽ തൃക്കൊടിത്താനം സബ്സ്റ്റേഷനിൽ നിന്നുള്ള കൊച്ചുപള്ളി,

Advertisements

ഫാത്തിമപുരം ,  ചാഞ്ഞോടി, മടുക്കുംമൂട്, റെയിൽവേ, 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡീലക്സ് പടി, 11 കെവി ഫീഡറുകളുടെയും  33 കെ വി വാകത്താനം സബ്സ്റ്റേഷനിൽ നിന്നുള്ള പള്ളി കടവ്, പാത്താമുട്ടം,  ഞാലിയാകുഴി, പൊങ്ങത്താനം പീഡറുകളുടെയും പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. കോട്ടയം സെൻട്രൽ സെക്ഷൻ പരിധിയിലുള്ള അമ്പലക്കടവ് ‘മാക്കിൽ പാലം,ക്ലബ് ജംഗ്ഷൻ,16ൽ ചിറ,പാറക്കുളം,കേച്ച മുക്ക് തുടങ്ങിയ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തലനാട് എസ് വളവ് , തലനാട് പഞ്ചായത്ത് പടി,  തലനാട് എൻ എസ് എസ് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 8.30 മണി മുതൽ വൈകിട്ട് 5 മണി വരെ  ഭാഗികമായി വൈദ്യുതി മുടങ്ങും. 

കുറിച്ചി ഇലക്ട്രിക്കൽ   സെക്ഷന്റെ പരിധിയിൽ വരുന്ന  നാൽപതാംകവല, പനക്കളം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ  രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുട്ടിച്ചൻ, വട്ടക്കേക്കര ടെമ്പിൾ,  എന്നീ ട്രാൻസ്‌ഫോർമറുകളിൽ 9 മുതൽ5 വരെയും മാടത്താനി, പാലമറ്റം ടെമ്പിൾ ട്രാൻസ്ഫോർമറുകളിൽ 10 മുതൽ1 വരെയും വൈദ്യുതി മുടങ്ങും. കുമരകം എലെക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചുപാലം ട്രാൻസ്‌ഫോർമറിന്റെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 01 മണി വരെ വൈദ്യുതി മുടങ്ങും.  മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കാളച്ചന്ത ട്രാൻസ്ഫോർമറിൽ 9:30 മുതൽ 5 വരെയും മുണ്ടിയാക്കൽ, പന്നിക്കോട്ടുപടി ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ടച്ചിങ് വർക്ക് നടക്കുന്നതിനാൽ 8.30 മുതൽ 11.30 വരെ കിഷോർ, മറ്റക്കാട്  ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങും. പൂഞ്ഞാർ  ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 8.00 മണി മുതൽ   വൈകിട്ട് 5.00 മണി വരെ കട്ടക്കളം, ചെമ്മരപ്പള്ളിക്കുന്ന്, മണ്ഡപത്തിൽപാറ, പനച്ചിപ്പാറ, ജി കെ   ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി ഭാഗികമായി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കാഞ്ഞിരത്തുംമൂട്, പേര് ചൂവട്, ആനത്താനം മില്ല്, കൈരളി വില്ല , ഹംലോക്ക് വില്ല , ആൻസ് ബോർമ , എന്നീ ട്രാൻസ്ഫോർമർ പരിധി രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. 

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന എസ് ബി എച്ച് എസ് , എസ് ബി എച്ച് എസ്-ഗ്രൗണ്ട്, ഇൻഡസ്ഇൻഡ് ബാങ്ക്, സൗപർണിക, റിലയൻസ്, റിലയൻസ് മാൾ, ചൂളപ്പടി, സഞ്ജീവനി ഹോസ്പിറ്റൽ, ക്രൈസ്റ്റ് നഗർ, പറക്കവെട്ടി, ബാലികാഭവൻ, കുന്നക്കാട്, ചെറുകരക്കുന്നു, കോച്ചേരി-ചെറുകരക്കുന്നു, എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 8 മണി മുതൽ 5 മണി വരെയും, മൈത്രി നഗർ, സദനം-അക്ഷര നഗർ, പാറാട്ട് ടെമ്പിൾ, എൻ എസ് എസ്  ഹോസ്റ്റൽ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 5 വരെ ഭാഗീകമായും വൈദ്യുതി മുടങ്ങും.

Hot Topics

Related Articles