ആറന്മുള വള്ളസദ്യയ്ക്ക് ഇന്നു തുടക്കം.

ആറന്മുള : ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളസദ്യയ്ക്ക് ഇന്നു തുടക്കം.

Advertisements

ആദ്യദിവസം 10 പള്ളിയോടങ്ങള്‍ക്കാണ് വള്ളസദ്യ .ഒക്ടോബര്‍ രണ്ടുവരെ സദ്യയുണ്ട്. അഭീഷ്ടകാര്യ സിദ്ധിക്കാണ് ഭക്തര്‍ വള്ളസദ്യ വഴിപാട് നടത്തുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉദ്ഘാടനം രാവിലെ 11.30ന് ക്ഷേത്രാങ്കണത്തില്‍ എൻഎസ്‌എസ് പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ നിര്‍വഹിക്കും

പള്ളിയോടത്തില്‍ എത്തുന്നവരോടൊപ്പം അന്നദാനപ്രഭുവായ തിരുവാറന്മുളയപ്പനും ഉണ്ടാകുമെന്നാണ് വിശ്വാസം. 52 കരകളില്‍ നിന്നുള്ള പള്ളിയോടങ്ങള്‍ പല ദിവസങ്ങളിലായി തിരുവാറന്മുളയപ്പനെ കാണാനെത്തും.

ഇലയില്‍ വിളമ്ബുന്ന 44 വിഭവങ്ങള്‍ക്ക് പുറമേ പാടിച്ചോദിക്കുന്ന ഇരുപതും ഉള്‍പ്പെടെ 64 വിഭവങ്ങളാണ് വള്ളസദ്യയില്‍ വിളമ്ബുന്നത്.

പള്ളിയോടങ്ങളിലെത്തുന്ന കരക്കാര്‍ക്ക് ആതിഥ്യമരുളിയാണ് ക്ഷേത്രത്തിലേക്ക് ആനയിക്കുക. ആചാരനുഷ്ഠാനങ്ങളുടെ പ്രൗഢിയിലാണ് ചടങ്ങുകള്‍.

വഴിപാട് നടത്തുന്ന ആള്‍ ക്ഷേത്രസന്നിധിയിലെത്തി കൊടിമരച്ചുവട്ടില്‍ നിറപറ സമര്‍പ്പിക്കുന്നതോടെയാണ് ചടങ്ങുകളുടെ ആദ്യഘട്ടം. രണ്ടു നിറപറകളില്‍ ഒന്ന് ഭഗവാനും അടുത്തത് പള്ളിയോടക്കരയ്ക്കുമാണ്. മേല്‍ശാന്തി പൂജിച്ച്‌ നല്‍കുന്ന മാലയുമായി വഴിപാടുകാര്‍ പള്ളിയോടക്കരയിലേക്കെത്തും. വെറ്റിലയും പുകയിലയും ഒപ്പം കരുതും. കാണിക്കയെന്നോണം കരനാഥൻമാര്‍ക്ക് ഇവ നല്‍കി പള്ളിയോടത്തെ ക്ഷേത്രസന്നിധിയിലേക്ക് യാത്രയാക്കും. 

തുടര്‍ന്ന് വഞ്ചിപ്പാട്ടിന്റെ അകമ്ബടിയില്‍ പള്ളിയോടം നീങ്ങും. വഴിപാടുകാരന്റെ നേതൃത്വത്തില്‍ അഷ്ടമംഗല്യം, വിളക്ക്, താലപ്പൊലി, വായ്ക്കുരവ, മുത്തുക്കുട, നാഗസ്വരമേളം എന്നിവയോടെ കരക്കാരെ ക്ഷേത്രക്കടവില്‍ സ്വീകരിക്കും. തുടര്‍ന്ന് ക്ഷേത്രത്തിനു പ്രദക്ഷിണം നടത്തി കൊടിമരച്ചുവട്ടില്‍ നിറപറ സമര്‍പ്പിച്ചിടത്തേക്ക് എത്തിച്ചേരും. പറ സമര്‍പ്പിച്ചതിനു സമീപം മുത്തുക്കുടയും പള്ളിയോടം തുഴയുന്ന നയമ്ബ് ഒന്നും പ്രതീകാത്മകമായി സമര്‍പ്പിക്കും. അന്തരീക്ഷത്തില്‍ വഞ്ചിപ്പാട്ടുകളുടെ അലയൊലി ഉയരും.

തുടര്‍ന്ന് വഴിപാട് സമര്‍പ്പിച്ച ഭക്തൻ കരക്കാരെ ഊട്ടുപുരയിലേക്ക് ക്ഷണിക്കും. 44 വിഭവങ്ങളാണ് ഇലയില്‍ വിളമ്ബുന്നത്. കരനാഥന്മാര്‍ പാടിച്ചോദിക്കുന്ന 20 വിഭവങ്ങളാണ് വേറെ. വിഭവം ഇലയിലേക്ക് എത്തുംവരെ പാട്ട് തുടരും.അഭീഷ്ടകാര്യസിദ്ധി, സന്താനലബ്ധി, സര്‍പ്പദോഷ പരിഹാരം എന്നിവയ്ക്കായി ഭക്തര്‍ സമര്‍പ്പിക്കുന്നതാണ് വള്ളസദ്യ വഴിപാട്.

Hot Topics

Related Articles