കോട്ടയം : എൽ ഡി എഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് എമ്മിനെ അതിരൂക്ഷമായി വിമർശിച്ച് സി പി ഐ.
കേരളാ കോണ്‍ഗ്രസിന് പറയത്തക്ക ശക്തിയില്ലെന്ന് സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ പരാമര്‍ശം. കേരളാ കോണ്‍ഗ്രസിന് ശക്തിയുണ്ടായിരുന്നെങ്കില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റില്‍ ദയനീയ പരാജയം നേരിടേണ്ടി വരുമായിരുന്നില്ല.
കേരളാ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളെന്ന് പറയപ്പെടുന്ന പാലായിലും കടുത്തുരുത്തിയിലും ഇടതു സ്ഥാനാര്‍ത്ഥി ദയനീയമായി പിന്നില്‍ പോയി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയിലെ 9 മണ്ഡലങ്ങളില്‍ ഇടതുപക്ഷത്തിന് ഭൂരിപക്ഷം ലഭിച്ചത് വൈക്കം മണ്ഡലത്തില്‍ മാത്രമാണ്. ഇത് സിപിഐയ്ക്ക് അഭിമാനകരമായ കാര്യമാണ്. കേരളാ കോണ്‍ഗ്രസുമായി തര്‍ക്കമുണ്ടെങ്കിലും അത് വല്യേട്ടന്‍ തര്‍ക്കമല്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളാ കോണ്‍ഗ്രസിന്റെ നേതാക്കന്‍മാര്‍ എല്‍ഡിഎഫില്‍ വന്നു. എന്നാല്‍ അണികള്‍ക്ക് യുഡിഎഫ് മനസ്സാണ്. കേരളാ കോണ്‍ഗ്രസ് വന്നതുകൊണ്ട് എല്‍ഡിഎഫിന് വലിയ നേട്ടമുണ്ടായി എന്ന സിപിഎമ്മിന്റെ പ്രചരണത്തോട് സിപിഐയ്ക്ക് യോജിപ്പില്ലെന്നും വിമർശം.