കടുത്തുരുത്തി : ആപ്പാഞ്ചിറയിൽ ആക്രി കടയ്ക്ക് പുറകിൽ കിടന്ന സി എൻ ജി സിലിണ്ടറുകൾക് തീപിടിച്ചു. ഒരു സിലിണ്ടർ ഭയാനകരമായ ശബ്ദത്തിൽ പൊട്ടിത്തെറിച്ചു.ഇവിടെ ജോലി ചെയ്തുകൊണ്ടിരുന്ന ബീഹാർ സ്വാദേശി ഗോവിന്ദകുമാറിന് ഗ്യാസ് പൊട്ടിത്തെറിച്ച് സരമായി പരിക്കേറ്റു. ഇയാളെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൊത്തം 10 സിലിണ്ടർ ഉണ്ടായിരുന്നു. ഇതിൽ 5 സിലിണ്ടറിനാണ് തീപിടിച്ചത്.ഇന്ന് വൈകിട്ട് 6.30 നായിരുന്നു തീപിടുത്തം ഉണ്ടായത്. ആപ്പാഞ്ചിറയിൽ ൽ നിന്നും ഫയർഫോഴ്സ് എത്തി തീഅണച്ചു .ഒരു മണിക്കൂറോളം തീ ആളിക്കത്തി. നാശനഷ്ടങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. തെങ്കാശി സ്വദേശി മാരിമുത്തുവിന്റെ ഉടമസ്ഥതയിലുള്ള ആക്രി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കടയാണിത്.