കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 17 തിങ്കളാഴ്ച വൈദ്യുതി മടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 17 തിങ്കളാഴ്ച വൈദ്യുതി മടങ്ങും. പൂഞ്ഞാർ ഇലക്ട്രക്കൽ സെക്ഷൻ്റെ കീഴിൽ വരുന്ന പതാമ്പുഴ, മന്നം, രാജീവ് ഗാന്ധി കോളനി ഭാഗങ്ങളിൽ 11 കെവി ലൈൻ വർക്ക് നടക്കുന്നതിനാൽ തിങ്കൾ 9 മുതൽ 6 മണി വരെ വൈദ്യുതി മുടങ്ങും. കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, എ എം റബർ, ആംബ്രോസ് നഗർ, ചുങ്കം, കരിയം പാടം അഗ്രികൾച്ചർ, പടിഞ്ഞാറക്കര ഇൻഡസ് ടവർ, പുല്ലരിക്കുന്ന്, പുലരിക്കുന്ന് എക്സ്ചേഞ്ച്, താഴെപ്പള്ളി, തൈപ്പറമ്പ്, തേക്കും പാലം, എന്നീ ട്രാൻസ്ഫോർകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായും, ഷെർലി ട്രാൻസ്ഫോർമർ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും വൈദ്യുതിമുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മുള്ളുവേലിപ്പടി, എം ആർ എഫ് പമ്പ്, പുഞ്ച , ഇ എസ് ഐ , കെ ഡബ്യു എ ട്രാൻസ്ഫോമറുകളിൽ രാവിലെ 9.30 മുതൽ 5 വരെയും ജാപ് നമ്പർ:2 ട്രാൻസ്ഫോമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

Advertisements

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മക്രോണി, പാലക്കലോടിപ്പടി, കൊച്ചുമറ്റം ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആർ. വി ജംഗ്ഷൻ, ഊരാശാലാ ടവ്വർ എന്നിവിടങ്ങളിൽ രാവിലെ 8.00 മുതൽ 4.30 വരെ വൈദ്യുതി മുടങ്ങും മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കഞ്ചാവ് കവല, കാളചന്ത ട്രാൻസ്ഫോർമറിൽ 9:00 മുതൽ 5:00 വരെയും പരിയാരം, തോംസൺ ബിസ്ക്കറ്റ് ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പള്ളം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പാക്കിൽ നമ്പർ 1 ട്രാൻസ്ഫോർമറിൽ 9:00 മണി മുതൽ 6:00 മണി വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഇല്ലത്തുപറമ്പ് , വേഷ്ണാൽ , കളരിത്തറ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെയും പൊട്ടശ്ശേരി , കോട്ടമുറി , മണിമുറി , കൊച്ചുപ്പള്ളി എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

Hot Topics

Related Articles