കുറവിലങ്ങാട് : കാളികാവിൽ കിണർ റിംഗ് കമ്പനിയിൽ പാർക്ക് ചെയ്തിരുന്ന പിക്കപ്പ് വാഹനം മോഷണം പോയതായി പരാതി. കഴിഞ്ഞ ദിവസം രാത്രി 12 മണി കഴിഞ്ഞ് കമ്പനിയിൽ നിന്ന് ഈ വാഹനം ആരോ ഓടിച്ചു കൊണ്ട് പോകുന്നതായി സമീപത്തെ കടയിലെ സി സി ക്യാമറയിൽ പതിഞ്ഞിരുന്നു. കെ എൽ 05 എ ജെ . 6989 നമ്പർ പിക്കപ്പ് വാൻ ആണ് മോഷണം പോയത് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Advertisements