കോട്ടയം : അറിവാകുന്ന അഗ്നി പകർന്നു നൽകി പ്ലസ് വൺ പ്രവേശനോത്സവം
” വരവേൽപ് ” സമുചിതമായി ആഘോഷിച്ചു കോട്ടയം ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ. പ്രിൻസിപ്പാൾ മഞ്ജുള . സി പകർന്നു നൽകിയ അറിവിൻ്റെ വെളിച്ചം അധ്യാപകരിലൂടെ കുട്ടികളിലേക്ക് പകർന്ന് നൽകി വേറിട്ട കാഴ്ചയായി ഇന്നത്തെ പ്രവേശനോൽസവം .
“വരവേൽപ്പ് ” ഹയർ സെക്കണ്ടറി പ്ലസ് വൺ ക്ലാസുകളുടെ സ്കൂൾ തല ഉദ്ഘാടനം കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. വർഗ്ഗീസ്പുന്നൂസ് നിർവഹിച്ചു.



കോട്ടയം മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ശങ്കരൻ മുഖ്യപ്രഭാഷണവും , മുൻസിപ്പൽ കൗൺസിലർ ജയമോൾ ജോസഫ് കുട്ടികൾക്ക് ആശംസ നേർന്നു . പ്രിൻസിപ്പാൾ ശ്രീമതി മഞ്ജുള സി , ഹെഡ്മാസ്റ്റർ ആനന്ദ് വി രാജൻ , സ്റ്റാഫ് സെക്രട്ടറി രാജശ്രീ , അധ്യാപകരായ വിദ്യ പി നായർ , ഷിബു വർക്കി , മിഷ ജി കൃഷ്ണൻ ,
ഡിപി മർക്കോസ് , ഹണി ജോൺ , ജോയ്സ് സാറാ ഐസക് , ടെസ്സി ജോൺസൺ എന്നിവർ സംസാരിച്ചു . പി ടി എ പ്രസിഡൻ്റ് സുനിൽ കെ.കെ ചടങ്ങിൻ്റെ അധ്യക്ഷത വഹിച്ചു.