കോട്ടയം : നഗരത്തിൽ കെ കെ റോഡിൽ വീട്ടമ്മ ബൈക്ക് ഇടിച്ച് മരിക്കാൻ ഇടയായ അപകടത്തിനു പിന്നാലെ കോട്ടയം നഗരത്തിലെ ഫുട്പാത്തുകൾ അനധികൃതമായി കയ്യേറിയവർക്ക് എതിരെ പരാതി വ്യാപകമാകുന്നു. മുൻപ് നഗരത്തിലെ ഫുട്പാത്തുകളിൽ നാട്ടുകാരാണ് സാധനങ്ങൾ വിറ്റിരുന്നതെങ്കിൽ ഇപ്പോൾ ഇത് ഇതര സംസ്ഥാന തൊഴിലാളികൾക്ക് വാടകയ്ക്ക് നൽകുകയാണ്. ഇതിനുപിന്നിൽ കോട്ടയം നഗരത്തിലെ വൻ മാഫിയ ആണെന്നാണ് സൂചന. രാഷ്ട്രീയ സ്വാധീനമുള്ള ഇവർക്കെതിരെ നടപടിയെടുക്കാൻ നഗരസഭാ അധികൃതരോ പോലീസോ തയ്യാറാകുന്നുമില്ല.
ചൊവ്വാഴ്ചയാണ് കോട്ടയം നഗരം മദ്യത്തിൽ ജില്ലാ ആശുപത്രിക്ക് സമീപത്ത് അമിതവേഗത്തിൽ എത്തിയ ബൈക്കിടിച്ച് വീട്ടമ്മ മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു സ്ത്രീ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇതിനിടെയാണ് ഇപ്പോൾ കോട്ടയം നഗരത്തിൽ ഫുട്പാത്തുകൾ അനധികൃതമായി കയ്യേറിയിരിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ പരാതി ഉയർന്നിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അനധികൃതമായി ഫുട്പാത്തുകൾ കൈ ഉയർന്ന സംഘം ദിവസ വാടകയ്ക്കാണ് ഈ കടകൾ വാടകയ്ക്ക് നൽകുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾക്ക് വാടകയ്ക്ക് നൽകുകയും ഇവരെ ജോലിക്ക് നിർത്തുകയും ചെയ്യുന്ന സംഘത്തിന് വലിയ രാഷ്ട്രീയ പൊലീസ് സ്വാധീനവും ഉണ്ട്. കോട്ടയം നഗരത്തിലെ ചില രാഷ്ട്രീയക്കാർ തന്നെ ഇത്തരത്തിൽ റോഡരികിലെ കടകൾ വാടകയ്ക്ക് നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഫുട്പാത്ത് കയ്യേറുന്നതിനെതിരെ യാതൊരുവിധ നടപടിയും എടുക്കുന്നതേയില്ല.
ജില്ലാ ആശുപത്രിക്ക് മുന്നിൽ അപകടം ഉണ്ടായ സാഹചര്യത്തിൽ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ച് കിടക്കുന്നതിനും നടക്കുന്നതിനും വേണ്ട സൗകര്യം ഒരുക്കണമെന്ന് ആവശ്യമാണ് ഇപ്പോൾ ശക്തമായി ഇരിക്കുന്നത്. നഗരത്തിൽ മതിയായ സീബ്രാ ലൈനുകൾ പോലും ഒരുക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ജില്ലാ ആശുപത്രിക്ക് മുന്നിൽ കാൽനടക്കാർക്ക് ഉണ്ടായ അപകടം വീണ്ടും ചർച്ചയായിരിക്കുന്നത്.