കോട്ടയം : നഗരസഭയിലെ ബജറ്റ് ചർച്ചയ്ക്കിടെ യു ഡി എഫ് പാർലമെൻ്റ്റി പാർട്ടി ലീഡർ അടക്കമുള്ള അംഗങ്ങൾ കൗൺസിൽ ഹാളിന് പുറത്ത് പോയതോടെ പ്രതിസന്ധിയിലായി ഭരണപക്ഷം. 22 അംഗങ്ങൾ ഉള്ള ഭരണപക്ഷത്ത് , ചെയർപേഴ്സൺ അടക്കം 14 അംഗങ്ങൾ മാത്രമാണ് ചർച്ച നടക്കുമ്പോൾ സഭയിൽ ഉണ്ടായിരുന്നത്. കോൺഗ്രസിൻ്റെ പാർലമെൻ്ററി പാർട്ടി ലീഡർ അടക്കം സഭയിൽ നിന്ന് പുറത്ത് പോയതോടെ പ്രതിപക്ഷത്തിൻ്റെ കരുണ തേടുകയാണ് ഭരണപക്ഷം. 52 അംഗ കൗൺസിലിൻ 26 അംഗങ്ങളുടെ ക്വാറം ഉണ്ടെങ്കിൽ മാത്രമേ ബജറ്റ് പാസാകു. ഇത് അറിഞ്ഞിട്ട് പോലും ഭരണപക്ഷ അംഗങ്ങൾ കൗൺസിൽ ഹാളിൽ നിന്ന് പുറത്ത് പോകുകയായിരുന്നു. ചർച്ച നടക്കുന്നതിനിടെ ആണ് 12 അംഗങ്ങൾ സഭ വിട്ട് പുറത്തിറങ്ങിയത്. ബജറ്റ് പാസായില്ലങ്കിൽ നഗരസഭയിൽ ഭരണ പ്രതിസന്ധി ഉണ്ടാകും. ഇതിനിടെയാണ് ഭരണപക്ഷ കൗൺസിലർമാർ സഭ വിട്ടത്. രാവിലെ ആരംഭിച്ച ബജറ്റ് ചർച്ച ഇപ്പോഴും പുരോഗമിക്കുകയാണ്.