ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഫലവൃക്ഷ തൈ നടീലും, പരിസ്ഥിതി സന്ദേശവും ലോക പരിസ്ഥിതി ദിനത്തിൽ നടത്തി

മുട്ടമ്പലം : ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഫലവൃക്ഷ തൈ നടീലും, പരിസ്ഥിതി സന്ദേശവും നടത്തി. മുനിസിപ്പൽ കൗൺസിലർ പി ഡി സുരേഷ് ലൈബ്രറി പരിസരത്ത് ഫലവൃക്ഷതൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
ഡോ. മോഡി കെ ചെറിയാൻ പരിസ്ഥിതി സന്ദേശം നൽകി. നാരകം, ഓറഞ്ച്, നെല്ലി, പനിനീർ ചാമ്പ തുടങ്ങിയ വൃക്ഷതൈകൾ നട്ടു.

Advertisements

ലൈബ്രറി വൈസ്സ് പ്രസിഡൻ്റ് സിബി കെ വർക്കി, സെക്രട്ടറി ശ്യാംകുമാർ, കമ്മറ്റിയംഗം ജോൺ പി, ലൈബ്രറിയൻ ബാബു കെ എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ നിരവധി ലൈബ്രറിയംഗങ്ങൾ സന്നിഹിതരായി.

Hot Topics

Related Articles