നാട്ടകം പുത്തൻ ചന്തയിൽ കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് യാത്രക്കാരന് ഗുരുതര പരിക്ക് : പരിക്കേറ്റ നെടുങ്കുന്നം സ്വദേശിയുടെ കൈ വിരൽ അറ്റ് പോയി 

കോട്ടയം : എം സി റോഡിൽ നാട്ടകം പുത്തൻ ചന്തയിൽ കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് യാത്രക്കാരന് ഗുരുതര പരിക്ക്. അപകടത്തെ തുടർന്ന് ഓടയിൽ വീണ സ്കൂട്ടർ യാത്രക്കാരനെ നാട്ടുകാരാണ് അഭയ ആംബുലൻസ് സർവീസിന്റെ ആംബുലൻസിലാണ് ആശുപത്രിയിൽ എത്തിച്ചത്. നെടുങ്കുന്നം മാന്തുരുത്ത് മേലേപടിക്കൽ എസ് രഞ്ജിത്തി(50) ന്റെ കൈവിരൽ അറ്റു പോയി. ഇദേഹത്തെ കോട്ടയം ഭാരത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദേഹത്തിന്റെ വലത് കയ്യിലെ കൈ വിരൽ അറ്റു പോയിട്ടുണ്ട്. 

Advertisements

പത്തനാപുരത്ത് നിന്നും മാനന്തവാടിയിലേയ്ക്കു  പോകുകയായിരുന്ന കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽപ്പെട്ടത്. എതിർ ദിശയിൽ നിന്നും എത്തിയ ബൈക്കിൽ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരൻ സമീപത്തെ ഓടയിലാണ് വീണത്. ഓടി കൂടിയ നാട്ടുകാർ ചേർന്ന് ഇയാളെ പുറത്തെടുത്തു. തുടർന്ന് അഭയ ആംബുലൻസ് സർവീസിന്റെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.