നാട്ടകം പൊൻകുന്നത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനവും മഹാ കളഭാഭിഷേകവും ജൂൺ 28 ന്

കോട്ടയം : നാട്ടകം പൊൻകുന്നത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനവും മഹാ കളഭാഭിഷേകവും ജൂൺ 28 ന് ബുധനാഴ്ച നടക്കും. രാവിലെ 9.30 മുതൽ ക്ഷേത്രത്തിൽ മഹാ കളഭാഭിഷേകം നടക്കും. ക്ഷേത്രം തന്ത്രി കുരുപ്പക്കാട്ട് മനയ്ക്കൽ നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് ക്ഷേത്രത്തിൽ കളഭാഭിഷേകം നടക്കുക. കളഭാഭിഷേകത്തോട് അനുബന്ധിച്ച് ക്ഷേത്രത്തിൽ നവകം , പഞ്ചഗവ്യ അഭിഷേകം , അഞ്ചു പൂജ , ശ്രീഭൂതബലി എന്നിവ നടക്കും.

Advertisements

Hot Topics

Related Articles