പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ത റോഡിലെ വെള്ളക്കെട്ടിനും അപകടങ്ങൾക്കും കാരണം: കേരളാ കോൺഗ്രസ്

കോട്ടയം: കോട്ടയം ജില്ലയിലെ റോഡുകളിലെ വെള്ളക്കെട്ടുകൾക്കും റോഡ് അപകടങ്ങൾക്കും കാരണം പൊതുമരാമത്ത് വകുപ്പിന്റെ അനാസ്തയാണെന്ന് കേരളാ കോൺഗ്രസ്സ് പാർട്ടി കോട്ടയം നിയോജക മണ്ഡലം കമ്മറ്റി ആരോപിച്ചു. കാലവർഷത്തിന് മുന്നോടിയായി ചെയ്യേണ്ട പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവാദിത്യത്തിൽപെട്ട ജോലികൾ ആയ റോഡുകളിലെ ഓട ശുചീകരണവും റോഡ് സൈഡിലെ കാടും പുല്ലും വെട്ടിത്തെളിച്ച് വ്യത്തിയാക്കാത്തത് മൂലമാണ് റോഡിലെ വെള്ളക്കെട്ടിനും അപകടങ്ങൾക്കും കാരണം. റണ്ണിങ്ങ് കോൺട്രാക്ട് വ്യവസ്തയിൽ കോട്ടയം ജില്ലയിലെ പല പൊതുമരാമത്ത് റോഡ്കളും ഉണ്ട് ഈ റോഡ്കൾ എല്ലാം വളരെ ശോചനീയാവസ്ഥയിൽ ആണ് നിലവിൽ.

Advertisements

റണ്ണിങ്ങ് കോൺട്രാക്ട് വർക്കിന്റെ എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറാക്കിയട്ടും സംസ്ഥാന സർക്കാർ സാമ്പത്തിക പ്രതിസന്ധി കാരണം ഏ എസ് നൽകിയിട്ടില്ല അതിനാൽ വർക്ക് ടെൻഡർ ചെയ്യ്തിട്ടില്ല. ടെൻഡർ ചെയ്യ്തിട്ടുള്ളത് ഭരണ കക്ഷി എം എൽ ഏ മാരുടെ മണ്ഡലങ്ങൾ മാത്രമാണ്. കോട്ടയം ജില്ലയിലെ പ്രതിപക്ഷ എം എൽ ഏ മാരുടെ മണ്ഡലങ്ങൾ ടെൻഡർ നടപടികൾ പൂർണ്ണമായും ഒഴിവാക്കിയിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും സഹകരണത്തോടുകൂടി നടപ്പിലാക്കിയ ജല ജീവൻ മിഷൻ പദ്ധതിയിൽ കുടിശിക മൂവായിരത്തി ഒരുനൂറ് കോടി രൂപയാണ്. ജലവിതരണത്തിന് വേണ്ടി റോഡിൽ കുഴിച്ച കുഴികൾ പൂർവ്വ സ്ഥിതിയിൽ ആകിയിട്ടില്ല. വാഹനങ്ങളും കാൽ നട യാത്രക്കാരും യാത്ര ചെയ്യാൻ വളരെ ബുദ്ധിമുട്ടുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പകുതി തുക സംസ്ഥാന സർക്കാരും പകുതി തുക കേന്ദ്ര സർക്കാരും വഹിക്കണമെന്നാണ് വെവസ്ഥ. സംസ്ഥാന സർക്കാർ വിഹിതം കൊടുക്കാത്തതിനാൽ ജല ജീവൻ മിഷൻ ജോലികൾ പൂർത്തീകരിക്കാതെ കരാറുകാർ ജോലി ഉപേക്ഷിച്ച് പോയിരിക്കുകയാണ്. ഇത് മൂലം റോഡ് മുഴുവൻ നശിച്ച് കിടക്കുയാണ്. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിമൂലമാണ് ഇത് സംഭവിച്ചിരിക്കുന്നത്. ഈ വിഷയങ്ങൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ്സ് പാർട്ടി കോട്ടയം നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് എബി എം പൊന്നാട്ടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കോട്ടയം മുൻസിപ്പൽ കൗൺസിലർ ലിസ്സി കുര്യൻ , ജേക്കബ് കുര്യക്കോസ്, വിജയപുരം സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ കുരിയൻ വർക്കി, സാബു കോട്ടപ്പള്ളി, ബാബു കൂളിയാട്ട്, പി പി മോഹനൻ, കെ ഓ തോമസ്, ലാലു ഞാറക്കൽ, അഭിഷേക് ബിജു എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.