കോട്ടയം : സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയം പുന:ക്രമീകരിക്കുക, റേഷൻ വിതരണം കുറ്റമറ്റതാക്കുക, സെർവർ തകരാറിന്റെ പേരിൽ റേഷൻ കടകൾ അടച്ചിട്ട് റേഷൻ വിതരണം അട്ടിമറിച്ച് സാധാരണക്കാരനെ പട്ടിണിയിലാക്കിയ സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് കെ.പി.സി.സി. യുടെ ആഹ്വാന പ്രകാരം കൊല്ലാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ കടുവാക്കുളത്ത് റേഷൻ കടയ്ക്ക് മുൻപിൽ സായാഹ്ന ധർണ നടത്തി.
ധർണ സമരം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബ്ലോക്ക് പ്രസിഡന്റ് എസ് രാജീവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജയൻ ബി മഠം അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ സിബിജോൺ, ജില്ലാ പഞ്ചായത്തംഗം
പി കെ വൈശാഖ്, പഞ്ചായത്ത് പ്രസിഡന്റ് ആനിമാമൻ, അനീഷ് വരമ്പിനകം, ഗ്രാമ പഞ്ചായത്തംഗം ജയന്തി ബിജു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വത്സല അപ്പുക്കുട്ടൻ. മുൻ ജനപ്രതിനിധികളായ ഉദയകുമാർ, റ്റി റ്റി ബിജു.
റോയി മടുക്കമൂട്, അജി കൊരന്താനം, തുടങ്ങിയവർ സംസാരിച്ചു.